ഉര്‍വശി, ഇന്ദ്രന്‍സ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ജലധാര പമ്പ്സെറ്റ് സിന്‍സ് 1962’ ട്രെയ്ലര്‍ ശ്രദ്ധ നേടുന്നു. ഒരു പമ്പ് സെറ്റിന്റെ പേരില്‍ കോടതിയില്‍ കൊമ്പ് കോര്‍ക്കുന്ന ഉര്‍വശിയും ഇന്ദ്രന്‍സുമാണ് ട്രെയ്ലറിലെ ഹൈലൈറ്റ്. കോര്‍ട്ട് റൂം ആക്ഷേപഹാസ്യമാണ് ചിത്രം. സാഗര്‍, ജോണി ആന്റണി, ടി.ജി രവി, വിജയരാഘവന്‍, അല്‍ത്താഫ്, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, സജി ചെറുകയില്‍, കലാഭവന്‍ ഹനീഫ്, തങ്കച്ചന്‍ വിതുര, വിഷ്ണു ഗോവിന്ദന്‍, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനില്‍കുമാര്‍, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍. ട്രെയ്ലറില്‍ തന്നെ ചിരിയുണര്‍ത്തുന്ന നിരവധി രംഗങ്ങളുണ്ട്. ആഷിഷ് ചിന്നപ്പയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വണ്ടര്‍ഫ്രെയിംസ് ഫിലിം ലാന്‍ഡിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സനിത ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജലധാര പമ്പ്സെറ്റ് സിന്‍സ് 1962 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് പാലക്കാടാണ്. പ്രജിന്‍ എം.പി, ആഷിഷ് ചിന്നപ്പ എന്നിവര്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. സജിത്ത് പുരുഷന്‍ ഛായാഗ്രഹണവും കൈലാസ് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു. എഡിറ്റര്‍ രതിന്‍ രാധാകൃഷ്ണന്‍.