മുൻ എംപി വിവേകാനന്ദ റെഡ്ഡി കൊലക്കേസിൽ കുടുംബാംഗങ്ങൾക്കെതിരെ സിബിഐയ്ക്ക് സാക്ഷിമൊഴി നൽകി വൈ എസ് ശർമിള. ബന്ധുവും കടപ്പ എംപിയുമായ അവിനാശ് റെഡ്ഡിക്കും അച്ഛൻ ഭാസ്കർ റെഡ്ഡിക്കുമെതിരെയാണ് ശർമിളയുടെ നിർണായക മൊഴി. കണ്ടെത്തലുകൾക്ക് പിൻബലമായി രഹസ്യ സാക്ഷി മൊഴിയുണ്ടെന്ന് നേരത്തേ സിബിഐ കോടതിയിൽ പറഞ്ഞിരുന്നു.വൈ എസ് രാജശേഖരറെഡ്ഡിയുടെ സഹോദരൻ വിവേകാനന്ദ റെഡ്ഡിയെ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
നിർണായക മൊഴി നൽകി വൈഎസ് ശർമിള
