മധുരപാനീയങ്ങള്‍, മധുരെ ചേര്‍ത്ത പാലുല്പന്നങ്ങള്, മധുരപലഹാരങ്ങള്‍, ബേക്ക് ചെയ്ത ഭക്ഷണങ്ങള്‍ ഇവയെല്ലാം പഞ്ചസാര കൂടുതല്‍ ചേര്‍ത്ത ഭക്ഷ്യവസ്തുക്കളാണ്. ബ്രഡ്, ടൊമാറ്റോസോസ്, പ്രോട്ടീന്‍ ബാറുകള്‍ തുടങ്ങി രുചികരമായ ഭക്ഷ്യവസ്തുക്കളിലും മധുരം ചേര്‍ക്കുന്നുണ്ട്. എന്തായാലും മധുരം അധികമായാല്‍ അത് ആരോഗ്യത്തിനു ദോഷം ചെയ്യും. അമിതമായി മധുരം കഴിക്കുന്നത് ശരീരഭാരം കൂട്ടും. പൊണ്ണത്തടി വരാന്‍ ഇത് കാരണമാകും. പഞ്ചസാര ഏതു രൂപത്തിലും ആയിക്കൊള്ളട്ടെ, അത് ഹോര്‍മോണുകളെ ബാധിക്കും. ഇന്‍ഫ്ലമേഷനു കാരണമാകും. ഇതു രണ്ടും മുഖക്കുരു ഉണ്ടാക്കും. സംസ്കരിച്ച, പ്രോസസ് ചെയ്ത കാര്‍ബ്സ് ആയ വെളുത്ത പഞ്ചസാര, രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ പെട്ടെന്നു കൂടാന്‍ കാരണമാകും. പഞ്ചസാരയുടെ ഗ്ലൈക്കേഷന്‍ ചര്‍മത്തെ ദോഷകരമായി ബാധിക്കും. രക്തത്തിലെ പഞ്ചസാര പ്രോട്ടീനുമായി ചേരുമ്പോള്‍ അഡ്വാന്‍സ്ഡ് ഗ്ലൈക്കേഷന്‍ എന്‍ഡ് പ്രോഡക്ട്സ് എന്ന ഒരുതരം അപകടകരമായ ഫ്രീറാഡിക്കലുകള്‍ സൃഷ്ടിക്കപ്പെടുന്നു. പഞ്ചസാരയുടെയും പ്രോസസ് ചെയ്ത കാര്‍ബോഹൈഡ്രേറ്റിന്റെയും ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുന്നു. പാന്‍ക്രിയാസ് കൂടുതല്‍ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുകയും ഇത് മൂലം ഷുഗര്‍ രക്തത്തിലൂടെ കോശങ്ങളിലെത്തുകയും ചെയ്യും. പഞ്ചസാരയും പല്ലിന്റെ കേടും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. മധുരം അടങ്ങിയ ഭക്ഷണത്തില്‍ അടങ്ങിയ സംയുക്തങ്ങള്‍ ഉമിനീരും വായിലെ സൂക്ഷ്മാണുക്കളുമായി ചേരുന്നു. ഇതിന്റെ ഫലമായി പല്ലില്‍ പ്ലേക്ക് രൂപപ്പെടും. പഞ്ചസാരയുടെ അമിതോപയോഗം മുഖക്കുരു വരാനും ശരീരഭാരം കൂടാനും എല്ലാം കാരണമാകും. മാത്രമല്ല ഹൃദ്രോഗസാധ്യതയും ടൈപ്പ് 2 പ്രമേഹസാധ്യതയും വര്‍ധിക്കാനും പഞ്ചസാരയുടെ ഉപയോഗം കാരണമാകും.