അക്ഷയ് രാധാകൃഷ്ണന്‍, നന്ദന രാജന്‍, ടി.ജി. രവി, ഇര്‍ഷാദ് അലി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘ഭഗവാന്‍ ദാസന്റെ രാമരാജ്യം’ സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെയ്‌സണ്‍ കല്ലടയില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പില്‍ ആണ്. ഫെബിന്‍ സിദ്ധാര്‍ഥ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ശിഹാബ് ഓങ്ങല്ലൂരാണ്. പ്രശാന്ത് മുരളി, മണികണ്ഠന്‍ പട്ടാമ്പി, വശിഷ്ട് വസു (മിന്നല്‍ മുരളി ഫെയിം) റോഷ്ന ആന്‍ റോയ്, നിയാസ് ബക്കര്‍, വിനോദ് തോമസ്, വരുണ്‍ ധാര തുടങ്ങിയ നിരവധി താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തില്‍ പെടുന്ന ഭഗവാന്‍ ദാസന്റെ രാമരാജ്യം ജാതി മത വേര്‍തിരിവുകളുടെ രാഷ്ട്രീയത്തിനെതിരെ വിരല്‍ ചൂണ്ടുന്നുണ്ട്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ചിത്രീകരിച്ച സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത് വിഷ്ണു ശിവശങ്കര്‍ ആണ്.