കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പദ്മിനി’. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ആള്‍ട്ടോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സെന്ന സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘പദ്മിനിയേ’ എന്ന് തുടങ്ങുന്ന ഗാനം ഒരു റൊമാന്റിക് ട്രാക്ക് ആണ്. ടിറ്റോ പി തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. സച്ചിന്‍ വാര്യര്‍ ആണ് പാടിയിരിക്കുന്നത്. കുഞ്ഞിരാമായണം, എബി, കല്‍ക്കി, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദീപു പ്രദീപാണ്. അടുത്ത മാസം ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിലെ നേരത്തേ പുറത്ത് വന്ന ടീസറിനും ലവ് യു മുത്തേ എന്ന ഗാനത്തിനും ഏറെ ആസ്വാദക ശ്രദ്ധ ലഭിച്ചിരുന്നു.