പിന് ചെയ്തു വയ്ക്കാന്‍ കഴിയുന്ന ചാറ്റുകളിലാണ് വാട്സ്ആപ്പ് പുതിയ പരീക്ഷണം നടത്തുന്നത്. പെട്ടെന്ന് ഓര്‍ത്തിരിക്കാന്‍ മിക്ക ആളുകളും ചില ചാറ്റുകള്‍ പിന് ചെയ്തു വയ്ക്കാറുണ്ട്. ഇതിന് പ്രത്യേക കാലയളവ് നിശ്ചയിക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് വികസിപ്പിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പിന് ചെയ്ത് വെയ്ക്കുന്ന ചാറ്റുകള്‍ക്ക് പ്രത്യേക കാലയളവ് നിശ്ചയിക്കാന്‍ സാധിക്കുന്നതിനാല്‍, ഈ കാലയളവ് തീരുന്ന മുറയ്ക്ക് ചാറ്റുകള്‍ ഓട്ടോമാറ്റിക്കായി അണ്‍പിന്‍ ആകുന്നതാണ്. വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റില്‍ ഈ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇതിനായി മൂന്ന് വ്യത്യസ്ഥ സമയക്രമവും ഉള്‍പ്പെടുത്തുന്നതാണ്. 24 മണിക്കൂര്‍, 7 ദിവസം, 30 ദിവസം എന്നിങ്ങനെയാണ് സമയക്രമം അവതരിപ്പിക്കാന്‍ സാധ്യത. ഉപഭോക്താവിന്റെ ഇഷ്ടാനുസരണം മൂന്ന് സമയക്രമത്തില്‍ നിന്ന് ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുക്കാവുന്നതാണ്. തിരഞ്ഞെടുത്ത കാലാവധി തീരുമ്പോള്‍ മെസേജ് ഓട്ടോമാറ്റിക്കലി അണ്‍പിന്‍ ആകും.