ലോകേഷ് കനകരാജ് വിജയ്യെ നായകനാക്കി ഒരുക്കുന്ന ലിയോയിലെ ആദ്യ ഗാനം പുറത്തെത്തി. വിജയ്യുടെ പിറന്നാള്‍ ദിനത്തില്‍ ഗാനം എത്തുമെന്ന് അണിയറക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. കോളിവുഡില്‍ നിരവധി ഹിറ്റ് ട്രാക്കുകള്‍ ഒരുക്കിയിട്ടുള്ള അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് ആണ്, ഒപ്പം അനിരുദ്ധും ഉണ്ട്. ‘നാ റെഡി താ വരവാ’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ ദൃശ്യങ്ങളില്‍ വിജയ്യുടെ അടിപൊളി ഡാന്‍സ് നമ്പര്‍ ആണ്. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്ജുന്, മന്‍സൂര്‍ അലി ഖാന് എന്നിവരാണ് വിജയ്ക്കൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും ലോകേഷിന്റേതാണ്.