ധനുഷ് വീണ്ടും ഹിന്ദി സിനിമയില്‍ വേഷമിടുന്നു. ആന്ദ് എല്‍ റായ്യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘തേരെ ഇഷ്ക് മേം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നേരത്തെ ആന്ദ് എല്‍ റായ്യുടെ സംവിധാനത്തില്‍ ധനുഷ് നായകനായ ‘രാഞ്ജന’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് ടീസറില്‍ പറയുന്നതും ‘വേള്‍ഡ് ഓഫ് രാഞ്ജന’ എന്നാണ്. എ ആര് റഹ്മാനാണ് സംഗീതം. ‘തേരെ ഇഷ്ക് മേം’ എന്ന ചിത്രം നിര്‍മിക്കുന്നത് ആനന്ദ് എല്‍ റായ്യും ഹിമാന്‍ഷു ശര്‍മയുമാണ്. വിശാല്‍ സിന്‍ഹയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആന്ദ് എല്‍ റായ്യുടെ സംവിധാനത്തില്‍ ആരൊക്കെയാകും ധനുഷിനൊപ്പം എത്തുക എന്നതടക്കമുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.