തിങ്കളാഴ്ച കേരളത്തിൽ പതിനാലിടങ്ങളിലായി നടത്തിയ റെയ്ഡിൽ വിദേശ കറൻസികളും കള്ളപ്പണവും പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.വിദേശ കറൻസികൾ മാറ്റി നൽകുന്ന അനധികൃത ഇടപാടുകാരിൽ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 1.40 കോടി രൂപയും ,50 മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി. കേസിൽ തുടരന്വേഷണം പുരോഗമിക്കുകയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
റെയ്ഡില്‍ 1.50 കോടി രൂപ കണ്ടെത്തിയെന്ന് ഇഡി
