2020ല്‍ പുറത്തിറക്കിയ കിയ സെല്‍റ്റോസ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ ഉല്‍പ്പന്നമാണ്. ഇപ്പോഴിതാ അഞ്ച് ലക്ഷം സെല്‍റ്റോസുകള്‍ പുറത്തിറക്കി വില്‍പ്പനയിലെ ഒരു സുപ്രധാന നാഴിക്കല്ല് താണ്ടിയിരിക്കുകയാണ് കിയ സെല്‍റ്റോസ്. വിപണിയിലെത്തി 46 മാസത്തിനുള്ളിലാണ് ഈ നേട്ടം. 2023 ന്റെ ആദ്യ പാദത്തില്‍, കിയ എസ്യുവിയുടെ 27,159 യൂണിറ്റുകള്‍ വിറ്റഴിച്ചു. 9,000 യൂണിറ്റിനു മുകളിലാണ് ശരാശരി മാസ വില്‍പ്പന. നിലവില്‍, സെല്‍റ്റോസ് എസ്യുവി മോഡല്‍ ലൈനപ്പ് 10.89 ലക്ഷം മുതല്‍ 19.65 ലക്ഷം രൂപ വരെ വില പരിധിയില്‍ ലഭ്യമാണ്. പെട്രോള്‍ വേരിയന്റുകളുടെ വില 10.89 ലക്ഷം മുതല്‍ 15.90 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലുകള്‍ക്ക് 12.39 ലക്ഷം മുതല്‍ 19.65 ലക്ഷം രൂപ വരെയുമാണ് വില. 12.39 ലക്ഷം മുതല്‍ 19.65 ലക്ഷം രൂപ വരെ വിലയുള്ള ഒമ്പത് ഓട്ടോമാറ്റിക് വേരിയന്റുകളുണ്ട്. മേല്‍പ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്.