എംജി ഗ്ലോസ്റ്ററിന്റെ അഡ്വാന്‍സ്ഡ് ബ്ലാക്ക് സ്റ്റോം എഡിഷന് അവതരിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ. രാജ്യത്തെ ആദ്യ ഓട്ടണമസ് ലെവല്‍-1 പ്രീമിയം എസ്യുവിയാണിത്. 40,29,800 രൂപയാണ് എക്സ് ഷോറൂം വില. സ്നോ, മഡ്, സാന്‍ഡ്, ഇക്കോ, സ്പോര്‍ട്, നോര്‍മല്‍, റോക്ക് എന്നിങ്ങനെ ഏഴ് മോഡലുകളുള്ള ഓള്-ടെറെയ്ന്‍ സംവിധാനമാണ് ബ്ലാക്ക് സ്റ്റോമിനുള്ളത്. വാഹനത്തിന്റെ ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റം സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. ഡ്യുവല്‍ പനോരമിക് ഇലക്ട്രിക് സണ്‍റൂഫ്, 12-വേ പവര്‍ അഡ്ജസ്റ്റബിള് ഡ്രൈവര്‍ സീറ്റ്, ഡ്രൈവര്‍ സീറ്റ് മസാജ് ആന്‍ഡ് വെന്റിലേഷന് എന്നീ സവിശേഷതകളും വാഹനത്തിനുണ്ട്. 158.5 കെഡബ്ല്യു പവര്‍ നല്കുന്ന സെഗ്മെന്റ് ഫസ്റ്റ് ട്വിന്‍-ടര്‍ബോ ഡീസല്‍ എന്ജിന് ഉള്‍പ്പെടുന്ന 2 ലീറ്റര്‍ ഡീസല്‍ എന്ജിന് അഡ്വാന്‍സ്ഡ് ഗ്ലോസ്റ്റര്‍ ബ്ലാക്ക് സ്റ്റോമിന് കൂടുതല്‍ കരുത്തു പകരും.