പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രൊജക്റ്റ് കെ’യില്‍ കമല്‍ഹാസനും ഒരു പ്രധാന വേഷത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. നാഗ് അശ്വിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമിതാഭ് ബച്ചനും ദീപിക പദുക്കോണും ചിത്രത്തില്‍ വേഷങ്ങളിലുണ്ട്. 20 ദിവസമാണേ്രത കമല്‍ഹാസന്‍ പ്രഭാസിന്റെ ചിത്രത്തിനായി ഡേറ്റ് നല്‍കിയിരിക്കുന്നത്. നെഗറ്റീവ് റോളില്‍ ആയിരിക്കും കമല്‍ഹാസന്‍ ചിത്രത്തില്‍ എത്തുകയെന്നും 150 കോടി രൂപയോളം ചിത്രത്തിനായി വാങ്ങിക്കുന്നുവെന്നും സോഷ്യല്‍ മീഡിയ വാര്‍ത്തകളില്‍ പറയുന്നു. എന്നാല്‍ ‘പ്രൊജക്റ്റ് കെ’യുടെ ചിത്രീകരണം ഇതിനകം തന്നെ 70 ശതമാനത്തോളം പൂര്‍ത്തിയായതിനാല്‍ കമല്‍ഹാസന്‍ എത്തുന്നുവെന്ന വാര്‍ത്ത അവിശ്വസനീയമെന്നാണ് ഒരു വിഭാഗം പറയുന്നത്. ചിലപ്പോള്‍ വോയിസ് ഓവറോയിട്ടോ അതിഥി കഥാപാത്രമായിട്ടോ ‘പ്രൊജക്റ്റ് കെ’യുമായി കമല്‍ഹാസന്‍ സഹകരിച്ചേക്കാമെന്ന് മറ്റു ചിലര്‍. എന്തായാലും ‘പ്രൊജക്റ്റ് കെ’ പ്രവര്‍ത്തകരുടെ ഔഗ്യോഗിക അറിയിപ്പ് വരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. നിരവധി ഹിറ്റ് ഗാനങ്ങള്‍ നല്‍കിയ സന്തോഷ് നാരായണനായിരിക്കും പാട്ടുകള്‍ ഒരുക്കുക. ചിത്രം അടുത്ത വര്‍ഷം ജനുവരിന് 12ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.