ചാണക്യന്റെ ജീവിതവും കര്‍മ്മവും ഒരു വ്യക്തിയുടെ ചരിതം മാത്രമല്ല, അത് ഒരു രാജ്യത്തിന്റെ സഹസ്ര വര്‍ഷങ്ങളായുള്ള തപസ്സിന്റെയും ധര്‍മ്മവ്യസനത്തിന്റെയും ദര്‍ശനങ്ങളുടെയും ലോകക്ഷേമചിന്തയുടെയും ചരിത്രമാണ്. രണ്ടര സഹസ്രാബ്ദം മുന്‍പ് നമ്മുടെ രാജ്യം എന്ത് നേടി, എന്ത് ലക്ഷ്യം വെച്ചു. എങ്ങനെ ഭൂസമ്പത്തിനെയും ആത്മീയ സമ്പത്തിനെയും ഭദ്രമാക്കാമെന്നു ചിന്തിച്ചു എന്നതിന്റെ ജ്ഞാന പേടകമാണ്. അതുകൊണ്ട് ചാണക്യകഥ ഉത്തേജകമായ ഒരു ഔഷധമായിരിക്കുന്നു. ഈ പുസ്തകത്തിലൂടെ അതിന് ലഘുവായ വഴികള്‍ തുറക്കപ്പെടാം. ചാണക്യന്റേതെന്നു പ്രസിദ്ധമായ ശ്ലോകങ്ങളും വചനങ്ങളും അവിടവിടെ ഉചിതമായി ഉദ്ധരിച്ചു കൊണ്ടാണ് ഗ്രന്ഥകാരന്‍ ആ മഹാജീവിതത്തിന്റെ അംഗലേശങ്ങള്‍ ആഖ്യാനം ചെയ്തു പോകുന്നത്. ഒരു ലഘു കഥ വായിക്കും മട്ടില്‍ ഇതു വായിക്കാം. ‘ചാണക്യന്‍’. ടി. നസീര്‍ഖാന്‍ സാഹിബ്. ഡിസി ബുക്‌സ്. വില 171 രൂപ.