തമിഴില്‍ നിന്നുള്ള പുതിയ സൂപ്പര്‍ ഹീറോ ചിത്രം ‘വീര’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഹിപ്പ് ഹോപ്പ് തമിഴനാണ് ചിത്രത്തിലെ നായകന്. എ.ആര്.കെ ശരവണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആതിര രാജ്, വിനയ് റായ്, കാളി വെങ്കട്ട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയാണ് വീരന് പറയുന്നത്. കോമഡിക്കും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രമായിരിക്കുമെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. 2022 ഒക്ടോബറില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. 2023 ജൂണ്‍ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തും. നേരത്തെ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തപ്പോള്‍ ‘മിന്നല്‍ മുരളി’യുമായി സാമ്യമുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ മിന്നല്‍ മുരളിയുമായി ഒരു തരത്തിലുമുള്ള ബന്ധവുമില്ലെന്നും സിനിമയുടെ ട്രെയിലര്‍ കാണുമ്പോള്‍ നിങ്ങള്‍ക്കത് മനസ്സിലാകുമെന്നുമായിരുന്നു സംവിധായകന് പറഞ്ഞത്. മിന്നല്‍ മുരളി സിനിമയുടെ കടുത്ത ആരാധകനാണ് താെനന്നും ശരവണ്‍ അന്ന് വെളിപ്പെടുത്തുകയുണ്ടായി.