റിയല്‍മിയുടെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റായ റിയല്‍മി നാര്‍സോ എന്‍33 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. നാര്‍സോ എന്‍ സീരീസില്‍ രണ്ട് മാസത്തിനിടെ പുറത്തിറങ്ങുന്ന രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ എന്ന സവിശേഷതയും റിയല്‍മി നാര്‍സോ എന്‍33- ക്ക് ഉണ്ട്. കൂടാതെ, നാസോ സീരീസില്‍ പുറത്തിറക്കുന്ന ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണിത്. 6.74 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. യൂണിസോക് ടി612 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 12 ആണ്. 33 വാട്‌സ് പിന്തുണയോടുകൂടിയ 5,000 എംഎഎച്ച് ബാറ്ററി ലൈഫാണ് നല്‍കിയിട്ടുള്ളത്. പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഈ ഹാന്‍ഡ്‌സെറ്റ് വാങ്ങാന്‍ സാധിക്കുക. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 6 ജിബി റാം പ്ലസ് 128 ഇന്റേണല്‍ സ്റ്റോറേജ് എന്നിങ്ങനെയാണ് സ്റ്റോറേജ് വേരിയന്റുകള്‍. 4 ജിബി വേരിയന്റിന് 8,999 രൂപയും, 6 ജിബി വേരിയന്റിന് 10,999 രൂപയാണ് വില. മെയ് 24 മുതലാണ് റിയല്‍മി നാര്‍സോ എന്‍33 വാങ്ങാന്‍ സാധിക്കുക.