വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ 150 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ് ‘ദ കേരള സ്റ്റോറി’. മെയ് 5ന് റിലീസ് ചെയ്ത ചിത്രം 11 ദിവസങ്ങള്‍ കൊണ്ട് 147 കോടി രൂപയാണ് ബോക്സോഫീസില്‍ നിന്നും നേടിയത്. ഇതോടെ ഏറ്റവും വലിയ വിജയം നേടുന്ന നടിയായി മാറിയിരിക്കുകയാണ് അദാ ശര്‍മ്മ. ആലിയ ഭട്ടിനെ പിന്തള്ളിയാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ബോളിവുഡ് നടിയായി അദാ ശര്‍മ്മ മാറിയിരിക്കുന്നത്. ആലിയ ചിത്രം ‘ഗംഗുഭായ് കത്യവാടി’ 129.10 കോടി കളക്ഷനാണ് നേടിയിരുന്നത്. കേരള സ്റ്റോറി 150 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണിപ്പോള്‍. ഇത്രയും മികച്ച പ്രതികരണങ്ങളും കളക്ഷനും നേടിയതില്‍ സന്തോഷമുണ്ടെന്നാണ് അദ പറയുന്നത്. ”കേരള സ്റ്റോറി എങ്ങനെയാണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഇത് പോലൊരു സിനിമയ്ക്കായി ഞാന്‍ പ്ലാന്‍ ചെയ്തിട്ടില്ല. അതുപോലെ മറ്റൊന്ന് സംഭവിക്കുമെങ്കില്‍ അത് സംഭവിക്കും. ഇതുപോലൊരു വേഷം ചെയ്യാന്‍ ഇതിന് മുമ്പ് എനിക്ക് അവസരം ലഭിച്ചിട്ടില്ല” എന്നാണ് അദ പ്രതികരിച്ചത്.