രണ്ടു കാലുകളുമില്ലാതെ എവറസ്റ്റ് കൊടുമുടി കീഴടക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഒരാളെ നമുക്കു കാണാം. ഹരി ബുദ്ധ മഗര്‍ എന്ന 43 കാരന്‍. ഗുര്‍ഖ സൈനികനായിരുന്നു. 13 വര്‍ഷം മുമ്പ് 2013 ല്‍ അഫ്ഗാനിസ്ഥിനല്‍ പട്ടാള ജോലിയിലിരിക്കേ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഇരുകാലുകളും നഷ്ടമായി. പട്ടാള ജോലിയില്‍നിന്നു പിരിച്ചുവിട്ടു. കാലുകള്‍ മുറിച്ചുനീക്കപ്പെട്ട തനിക്ക് ഇനി ഒന്നും ചെയ്യാനാവില്ലല്ലോയെന്ന ഭീതി ഏതാനും ദിവസം ഇദ്ദേഹത്തെ തളര്‍ത്തിയിരുന്നു. എന്നാല്‍ ഇച്ഛാശക്തിയുണ്ടെങ്കില്‍ കാലില്ലാതേയും ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കാമെന്ന ചിന്ത ആ മനസില്‍ തളിര്‍ത്തു. ഹിമാലയത്തിന്റെ മഞ്ഞുമലകളില്‍ ജനിച്ചു വളര്‍ന്ന ഇദ്ദേഹം കാലില്ലാതേയും എവറസ്റ്റു കയറാനുള്ള പരിശീലനം ആരംഭിച്ചു. സമുദ്ര നിരപ്പില്‍നിന്ന് 8,849 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് കൊടുമുടി കീഴടക്കാന്‍ ശ്രമിക്കുന്ന ഹരിബുദ്ധ മഗര്‍ നേരത്തെ 6,476 മീറ്റര്‍ ഉയരമുള്ള നേപ്പാളിലെ മേരാ കൊടുമുടി കീഴടക്കിയിട്ടുണ്ട്. ആല്‍പ്‌സിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും 4,808 മീറ്റര്‍ ഉയരവുമുള്ള മൗണ്ട് ബ്ലാങ്കും കീഴടക്കി. പ്രത്യേകം രൂപകല്പന ചെയ്ത സ്യൂട്ടും പ്രോസ്തെറ്റിക്സില്‍ ഘടിപ്പിച്ച ഗ്രിപ്പുകളും ധരിച്ചാണ് മഗര്‍ 29,032 അടി ഉയരമുള്ള എവറസ്റ്റ് കയറുക. എവറസ്റ്റ് കീഴടക്കിയാല്‍ കാല്‍മുട്ടുകള്‍ക്ക് താഴെ അംഗവൈകല്യത്തോടെ എവറസ്റ്റ് കീഴടക്കിയ ആദ്യത്തെയാള്‍ എന്ന ലോക റിക്കാര്‍ഡ് മഗറിനു സ്വന്തമാകും. വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് മഗറും ഗൈഡ് കൃഷ്ണ ഥാപ്പയും. ഇച്ഛാശക്തിയും കഠിനധ്വാനവും ഉണ്ടെങ്കില്‍ വിജയം ഉറപ്പാണെന്നതിനു തെളിവാണ് ഇരു കാലുമില്ലാത്ത മഗര്‍.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan