സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുര മനോഹര മോഹം’. ചിത്രത്തിലെ മനോഹരമായ ഒരു ഗാനം പുറത്തുവിട്ടു. ‘ഒരു നോക്കില്‍’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. അരവിന്ദ് വേണുഗോപാലും ഭദ്ര രജിനും ചിത്രത്തിനായി ആലപിച്ച ഗാനത്തില്‍ ആര്‍ഷയും ഷറഫുദ്ധീനുമാണ് ഉള്ളത്. ഷറഫുദ്ധീന്‍, രജിഷാ വിജയന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചന്ദ്രു സെല്‍വ രാജയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ‘മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധായകന്. പത്തനംതിട്ട ജില്ലയിലെ ഒരു യാഥാസ്ഥിതിക നായര്‍ തറവാട്ടിനെ കേന്ദ്രീകരിച്ചാണ് സൈജു കുറുപ്പ് , അല്‍ത്താഫ് സലിം, വിജയരാഘവന്, സുനില്‍ സുഗത, ബിജു സോപാനം, ബിന്ദു പണിക്കര്‍, ആര്‍ഷ എന്നിവരും വേഷമിടുന്ന സ്റ്റെഫി ചിത്രത്തിന്റെ അവതരണം. ഒരു കുടുംബത്തില്‍ അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ തികഞ്ഞ നര്‍മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയും ഒപ്പം ചില സന്ദേശങ്ങളും ഷറഫുദ്ദീന്റെ ചിത്രം നല്കുന്നു.