ഐക്കണിക്ക് ഇന്ത്യന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ നിര്‍മ്മിത ഹണ്ടര്‍ 350 പുറത്തിറക്കി. മോണോടോണ്‍ ഷേഡുകള്‍ക്ക് 3,999 ഡോളറും (ഏകദേശം 3.27 ലക്ഷം ഇന്ത്യന്‍ രൂപ) ഡ്യുവല്‍ ടോണിന് 4,199 (ഏകദേശം 4.3 ലക്ഷം രൂപ) വരെയുമാണ് ബൈക്കിന്റെ അമേരിക്കയിലെ എക്സ്-ഷോറൂം വിലകള്‍. ഹണ്ടര്‍ 350 ഇന്ത്യയില്‍ വില്‍ക്കുന്ന അതേ ആഗോള സ്‌പെസിഫിക്കേഷനില്‍ തന്നെയാണ് അമേരിക്കയിലും എത്തുന്നത്. മെറ്റിയോര്‍ 350, പുതുതലമുറ ക്ലാസിക്ക് 350 എന്നിവയ്ക്കൊപ്പം പങ്കിട്ട പുതിയ ജെ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350ന് പരിചിതമായ 349 സിസി സിംഗിള്‍-സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിന്‍ ആണ് ഹൃദയം. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. അമേരിക്കയില്‍ മെട്രോ വേരിയന്റില്‍ മാത്രമാണ് ഹണ്ടര്‍ 350 വാഗ്ദാനം ചെയ്യുന്നത്. യുഎസിനു പുറമേ, ഇന്തോനേഷ്യ, ജപ്പാന്‍, തായ്ലന്‍ഡ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യുകെ, അര്‍ജന്റീന, കൊളംബിയ, മെക്സിക്കോ എന്നിവിടങ്ങളിലും ഹണ്ടര്‍ 350 ലഭ്യമാണ്.