എംജി മോട്ടറിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം കോമറ്റ് പ്രദര്‍ശിപ്പിച്ചു. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 10 ലക്ഷം രൂപ പ്രതീക്ഷിക്കുന്ന വാഹനം ഉടന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. വൂലിങ് എയര്‍ എന്ന ചെറു ഇലക്ട്രിക് കാറിനെ അടിസ്ഥാനപ്പെടുത്തി പുറത്തിറക്കുന്ന ഇവിയുടെ ചിത്രങ്ങള്‍ എംജി നേരത്തേ പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ വാഹനത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജിഎസ്ഇവി പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന വാഹനത്തിന് 2974 എംഎം നീളവും 1505 എംഎം വീതിയും 1640 എംഎം ഉയരവും 2010 എംഎം വീല്‍ബെയ്‌സുമുണ്ട്. മൂന്നു ഡോര്‍ കാറില്‍ നാലുപേര്‍ക്ക് സഞ്ചരിക്കാനാകും. ആപ്പിള്‍ ഗ്രീന്‍ വിത്ത് ബ്ലാക് റൂഫ്, അറോറ സില്‍വര്‍, സ്റ്റാറി ബ്ലാക്, കാന്‍ഡി വൈറ്റ്, കാന്‍ഡ് വൈറ്റ് വിത്ത് ബ്ലാക് റൂഫ് എന്നീ നിറങ്ങളില്‍ കോമറ്റ് ലഭിക്കും. 17.3 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് കോമറ്റില്‍ ഉപയോഗിക്കുന്നത്. 230 കിലോമീറ്റര്‍ റേഞ്ചാണ് വാഹനത്തിന് ലഭിക്കുന്നത്. 41 ബിഎച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും വാഹനത്തിനുണ്ട്. 3.3 സണ എസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 7 മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യും. മുന്നില്‍ ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇഎസ്ഇ, ടയര്‍പ്രഷര്‍ മോണിറ്റര്‍ സിസ്റ്റം, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ, എബിഎസ് വിത്ത് ഇബിഡി, ഐഎസ്ഓഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കര്‍ എന്നിവ വാഹനത്തിനുണ്ട്.