നരോദ കേസുകളിൽ കുറ്റവിമുക്തയാക്കപ്പെട്ടതോടെ മുൻ സംസ്ഥാന മന്ത്രി മായാ കോഡ്നാനിയെ രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരണമെന്ന ആവശ്യം ബിജെപിയിൽ ശക്തമായി. ഗുജറാത്തിൽ നിന്ന് ഓഗസ്റ്റിൽ രാജ്യസഭയിലേക്ക് ഒഴിവു വരുന്നുണ്ട്. ഇതിലേക്ക് ഇവരെ പരിഗണിക്കണമെന്നാണ് ആവശ്യം.
കലാപകാലത്ത് ഗുജറാത്ത് ഭരിച്ചിരുന്ന മോദി സർക്കാരിൽ മന്ത്രിയായിരുന്ന മായാ കോഡ് നാനിക്കെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിരുന്നത്.