ചില സമയങ്ങളില്‍ വാട്‌സാപ്പില്‍ മെസേജ് വായിക്കുന്നതിന് സമയം കിട്ടുന്നതിന് മുന്‍പ് തന്നെ അയച്ചയാള്‍ മെസേജ് ഡിലീറ്റ് ചെയ്തെന്ന് വരാം. ഇത്തരത്തില്‍ ഡിലീറ്റ് ചെയ്ത സന്ദേശത്തിലെ ഉള്ളടക്കം അറിയാന്‍ വഴികളുണ്ട്. ഡേറ്റ പതിവായി ബാക്ക് അപ്പ് ചെയ്യുകയോ മുന്‍പത്തെ ബാക്ക് അപ്പില്‍ നിന്ന് മെസേജുകള്‍ വീണ്ടെടുക്കുകയോ ചെയ്താല്‍ ഡിലീറ്റ് ചെയ്ത മെസേജുകള്‍ വായിക്കാന്‍ സാധിക്കും. ഇതിനായി വാട്സ്ആപ്പ് സെറ്റിംഗ്സില്‍ കയറി ചാറ്റ്സ് തെരഞ്ഞെടുക്കണം. ചാറ്റില്‍ ചാറ്റ്സ് ബാക്ക് അപ്പ് എടുത്ത് അതിലെ മുന്‍പത്തെ ബാക്ക് അപ്പ് പരിശോധിച്ചാല്‍ ഡിലീറ്റ് ആയ മെസേജുകള്‍ കാണാന്‍ സാധിക്കും. ആപ്പ് ഡിലീറ്റ് ചെയ്യേണ്ടതായി വരുന്നതും പുതുതായി ലോഗിന്‍ ചെയ്യേണ്ടതായി വരുന്നതും ഈ രീതി ബുദ്ധിമുട്ടേറിയതാക്കുന്നു. ആന്‍ഡ്രോയിഡ് 11 ഫോണുകളില്‍ നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി ഉപയോഗിച്ച് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വായിക്കാന്‍ സാധിക്കും. സെറ്റിങ്സില്‍ പോയി ആപ്പ് ആന്റ് നോട്ടിഫിക്കേഷന്‍ ടാപ്പ് ചെയ്യുക. നോട്ടിഫിക്കേഷന്‍ തെരഞ്ഞെടുത്ത് മുന്നോട്ടുപോകുക. നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി ടാപ്പ് ചെയ്ത് കഴിഞ്ഞാല്‍ നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി ഓണ്‍ ആക്കി വെയ്ക്കാന്‍ സംവിധാനമുണ്ട്. ഒരിക്കല്‍ നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി ഓണ്‍ ആണെങ്കില്‍ മെസേജുകള്‍ ഡിലീറ്റ് ചെയ്താലും മെസേജിന്റെ നോട്ടിഫിക്കേഷന്‍ കാണാന്‍ സാധിക്കും. ഇതിന് പുറമേ ഓണ്‍ലൈനില്‍ ലഭ്യമായ തേര്‍ഡ് പാര്‍ട്ടി ഡേറ്റ റിക്കവറി ആപ്പുകള്‍ വഴിയും ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വായിക്കാന്‍ സാധിക്കും.