yt cover 37

ലോകത്തെ ഏറ്റവും ജനങ്ങളുള്ള രാജ്യമെന്ന പദവിയിലേക്ക് ഇന്ത്യ. ജനസംഖ്യയില്‍ ജൂണ്‍ മാസത്തോടെ ഇന്ത്യ ചൈനയെ മറികടക്കും. ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയരും. ചൈനയുടെ ജനസംഖ്യ 142.57 കോടിയായിരിക്കും. ചൈനയേക്കാള്‍ 29 ലക്ഷം ജനം ഇന്ത്യയില്‍ കൂടുതലാകും. യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ സ്റ്റേറ്റ് ഓഫ് വേള്‍ഡ് പോപ്പുലേഷന്‍ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ജൂണില്‍ ആഗോള ജനസംഖ്യ 804.5 കോടിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വവര്‍ഗ വിവാഹങ്ങള്‍ക്കു നിയമസാധുത സംബന്ധിച്ച സുപ്രീം കോടതിയിലുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടി. പത്തു ദിവസത്തിനകം നിലപാട് അറിയിക്കണമെന്നാണു നിര്‍ദേശം. ഹര്‍ജികള്‍ക്കെതിരേ കക്ഷി ചേരാന്‍ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എല്ലാ സംസ്ഥാനങ്ങളെയും കക്ഷികളാക്കണമെന്നു കേന്ദ്രം പുതിയ സത്യവാങ്ങ്മൂലം സമര്‍പ്പിക്കുകയായിരുന്നു.

അരിക്കൊമ്പനെ എങ്ങോട്ടു മാറ്റണമെന്നു സര്‍ക്കാരിനു തീരുമാനിക്കാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിഷയം കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ഉടനേ ടാസ്‌ക്ക് ഫോഴ്സ് രൂപീകരിക്കണം. കാട്ടാനയെ എങ്ങനെ മാറ്റുമെന്ന റിപ്പോര്‍ട്ട് വിദഗ്ദ്ധ സമിതിയെ സീല്‍ ചെയ്ത കവറില്‍ അറിയിക്കണം. സര്‍ക്കാര്‍ തീരുമാനിച്ച സ്ഥലം വിദഗ്ദ്ധ സമിതി അംഗീകരിച്ചാല്‍ ഹൈക്കോടതി തീരുമാനത്തിനു കാക്കാതെ നടപടിയുമായി മുന്നോട്ടു പോകാമെന്നും കോടതി.

ഉദ്യോഗസ്ഥരുടെ അലംഭാവംകൊണ്ട് സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി. സെക്രട്ടേറിയറ്റില്‍ പോലും 50 ശതമാനം ഫയല്‍ കെട്ടിക്കിടക്കുന്നു. ഓരോ ഫയലും ജീവിതമാണ്. ഫയലുകളെ ജീവിപ്പിക്കാനും കൊല്ലാനും ഉദ്യോഗസ്ഥര്‍ക്കു കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അണ്ടര്‍ സെക്രട്ടറിമാര്‍ മുതല്‍ സ്പെഷ്യല്‍ സെക്രട്ടറിമാര്‍ വരെയുള്ളവരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ വിമര്‍ശിച്ചത്.

*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡേക്ക് വന്ദേഭാരത് എക്പ്രസ് ഓടിയെത്തിയത് ഏഴു മണിക്കൂര്‍ 50 മിനിറ്റുകൊണ്ട്. രണ്ടാം ഘട്ട പരീക്ഷണയോട്ടം തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് രാവിലെ 5.20 നാണ് ആരംഭിച്ചത്. ഉച്ചയ്ക്ക് 1.10 നാണ് കാസര്‍ഗോഡ് എത്തിയത്. 7.33 നു കോട്ടയത്തും 8.32 ന് എറണാകുളം നോര്‍ത്തിലും 9.37 നു തൃശൂരിലും എത്തി. 11.10 നു കോഴിക്കോടും 12.12 നു കണ്ണൂരിലും ട്രെയിന്‍ എത്തി.

ബ്രഹ്‌മപുരത്ത് ഗുരുതര സുരക്ഷാ വീഴ്ച വരുത്തിയതിനു കൊച്ചി കോര്‍പ്പറേഷനെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കണമെന്ന് ഫയര്‍ ഫോഴ്സ് മേധാവി. 2019 ലും, 2020 ലും ബ്രഹ്‌മപുരത്ത് തീപിടുത്തമുണ്ടായി. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപ്പാക്കിയില്ലെന്ന് ഫയര്‍ ഫോഴ്സ് മേധാവി ബി. സന്ധ്യ ചീഫ് സെക്രട്ടറിക്കു കത്തു നല്‍കി.

ശബരിമല തിരുവാഭരണ കേസ് വീണ്ടും സുപ്രീം കോടതിയില്‍. 2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്‌നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരേ പി. രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റംഗങ്ങളും നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്.

ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കുന്നു. പിവിസി പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകള്‍ നാളെ നിലവില്‍ വരും. സീരിയല്‍ നമ്പര്‍, യുവി എംബ്ലം, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, QR കോഡ് എന്നിങ്ങനെ ഏഴു സുരക്ഷാ ഫീച്ചറുകള്‍ ഡ്രൈവിംഗ് ലൈസന്‍സിലുണ്ടാകും.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്

ഏതു മതത്തില്‍പ്പെട്ട പെണ്‍മക്കള്‍ക്കും പിതാവില്‍നിന്നു വിവാഹ ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. ക്രിസ്ത്യന്‍ മതത്തിലെ വിവാഹ മോചിതരായ മാതാപിതാക്കളുടെ രണ്ടു പെണ്‍കുട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അമ്മയോടൊപ്പം താമസിക്കുന്ന മക്കള്‍ക്കു കുടുംബ കോടതി വിധിച്ച ഏഴര ലക്ഷം രൂപ വളരെ കുറവാണെന്നും 45 ലക്ഷം രൂപ ആവശ്യപ്പെട്ടുമാണ് ഹെക്കോടതിയെ സമീപിച്ചത്.

ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍നിന്നു രാജിവച്ചു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും രാജിവച്ചു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല യുഡിഎഫില്‍ ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ഒരു പാര്‍ട്ടിയിലും ചേരില്ല. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ മറന്നുവച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കതിരെ നടപടി വേണമെന്നും 50 ലക്ഷം രൂപ നഷ്ട പരിഹാരം വേണമെന്നും ഹര്‍ഷിന. സര്‍ക്കാര്‍ അനുവദിച്ച രണ്ടു ലക്ഷം രൂപ അപര്യാപ്തമാണ്. പ്രശ്ന പരിഹാരം ഇല്ലെങ്കില്‍ 22 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനു മുന്നില്‍ സമരം തുടങ്ങുമെന്നും ഹര്‍ഷിന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പെരുമ്പാവൂരില്‍ കയറുത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറി കത്തി നശിച്ചു. കോടികളുടെ നഷ്ടമുണ്ടായെന്ന് കണക്കാക്കുന്നു.

പ്രസംഗത്തിലും പ്രചരണത്തിലും വേഗത കൂടിയാലും വന്ദേഭാരത് ട്രെയിനിന് അത്ര വേഗതയുണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിജെപി നേതാക്കള്‍ പ്രചരിപ്പിക്കുന്നതല്ല യാഥാര്‍ഥ്യം. സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര അംഗീകാരത്തിനു ചര്‍ച്ചകള്‍ തുടരുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നും സമരം ശക്തമാക്കുമെന്നും കെ ബാബു എംഎല്‍എ. സര്‍ക്കാരില്‍നിന്ന് അനുകൂല സമീപനമാണ്. കോടതിയില്‍നിന്ന് മറിച്ചൊരു തീരുമാനം ഉണ്ടാകില്ലെന്നാണു പ്രതീക്ഷയെന്നും എംഎല്‍എ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് ചാലപ്പുറത്തുള്ള മുതിര്‍ന്ന ശിശുരോഗ വിദഗ്ധനായ ഡോ.സി എം അബൂബക്കര്‍ (78) നെയാണ് പോക്സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

മദ്യലഹരിയില്‍ വീട്ടുകാരെ ഉപദ്രവിച്ച യുവാവ് സഹോദരന്റെ അടിയേറ്റു മരിച്ചു. വയനാട് വാളാട് എടത്തന വേങ്ങണമുറ്റം വീട്ടില്‍ ജയചന്ദ്രനാണ് മരിച്ചത്. സഹോദരന്‍ രാമകൃഷ്ണനെ അറസ്റ്റു ചെയ്തു.

നാഗര്‍കോവിലില്‍ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിനു തീപിടിച്ചു. വാഹനത്തില്‍ യാത്ര ചെയ്ത കുടുംബം വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടിയതിനാല്‍ അപകടം ഒഴിവായി. നാഗര്‍കോവില്‍ ആശാരിപ്പള്ളം സ്വദേശി രാജാറാമിന്റെ ഇരുചക്രവാഹനമാണ് തീ പിടിച്ചത്.

മഹാരാഷ്ട്രയിലെ നവി മുംബൈയില്‍ 13 പേര്‍ സൂര്യാഘാതമേറ്റ് മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നരഹത്യക്കു കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് അജിത് പവാര്‍. സ്വാഭാവിക ദുരന്തമല്ലെന്നും മനുഷ്യനിര്‍മ്മിതമാണെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്കയച്ച കത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.

ഡല്‍ഹിയിലെ ബംഗാളി മാര്‍ക്കറ്റിലെത്തിയ രാഹുല്‍ ഗാന്ധി ഗോല്‍ഗപ്പ കഴിക്കുന്ന ചിത്രം വൈറലായി. ജീന്‍സും നീല ടീ ഷര്‍ട്ടും ധരിച്ചെത്തിയ രാഹുല്‍ മാര്‍ക്കറ്റില്‍ ചുറ്റും കൂടിയവരുമായി സംസാരിച്ചു. അദ്ദേഹം ഓള്‍ഡ് ഡല്‍ഹിയില്‍നിന്ന് തണ്ണീര്‍ മത്തനും രാഹുല്‍ കഴിച്ചു.

യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസിനെതിരെ പരാതിയുമായി വനിതാ നേതാവ്. ആസാം യൂത്ത് കോണ്‍ഗ്രസ് നേതാവ് അങ്കിത ദത്തയാണ് പരായി നല്‍കിയത്. ശ്രീനിവാസ് തന്നെ അപമാനിക്കുകയും ലിംഗവിവേചനത്തോടെ പെരുമാറുകയും ചെയ്തെന്നാണു പരാതി.

ബിജെപിയിലേക്ക് തിരികെ പോകണമെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ്. കഴിഞ്ഞ ദിവസം മുകുള്‍ റോയിയെ കാണാനില്ലെന്ന് മകന്‍ പരാതി നല്‍കിയിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ കണ്ടെത്തിയ അദ്ദേഹത്തിനു മറവി രോഗമുണ്ടെന്ന് മകന്‍.

മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോക്കോ പൈലറ്റ് മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സിങ്പ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അപകടമുണ്ടായത്.

മുംബൈയില്‍ പെണ്‍വാണിഭ റാക്കറ്റ് നടത്തിയ കാസ്റ്റിംഗ് ഡയറക്ടറും നടിയുമായ ആരതി മിത്തലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗോരഗാവ് കേന്ദ്രീകരിച്ച് നടത്തിയ സെക്സ് റാക്കറ്റിലെ രണ്ടു പെണ്‍കുട്ടികളെ പൊലീസ് രക്ഷിച്ചു.

ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഏറ്റുമുട്ടും. വൈകീട്ട് 7.30 നാണ് മത്സരം. നിലവില്‍ 5 മത്സരങ്ങളില്‍ നിന്ന് 4 ജയവുമായി 8 പോയിന്റോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 3 ജയവുമായി 6 പോയിന്റോടെ ലഖ്നൗ ആണ് രണ്ടാം സ്ഥാനത്ത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നടക്കുന്ന സംസ്ഥാനമെന്ന നേട്ടം കേരളത്തിന് സ്വന്തം. പേയ്‌മെന്റ് സേവന സ്ഥാപനമായ ‘വേള്‍ഡ്‌ലൈന്‍ ഇന്ത്യ’ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കേരളത്തിന് ഒന്നാംസ്ഥാനമുള്ളത്. കടകളിലും മറ്റും നടന്ന ഇടപാടുകള്‍ വിലയിരുത്തിയുള്ള റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ ഈ നേട്ടം. മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവയാണ് യഥാക്രമം മൂന്നുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍. ഏറ്റവുമധികം ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുന്ന 10 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മൂന്ന് നഗരങ്ങളുണ്ട്. ടോപ് 10 പട്ടികയില്‍ ഏറ്റവും കൂടുതല്‍ നഗരങ്ങളുള്ളതും കേരളത്തില്‍ നിന്നാണ്. രണ്ടുവീതം നഗരങ്ങളുമായി മഹാരാഷ്ട്രയും തമിഴ്‌നാടും പിന്നാലെയുണ്ട്. ബംഗളൂരു ഒന്നാംസ്ഥാനത്തുള്ള പട്ടികയില്‍ യഥാക്രമം 7, 8, 9 സ്ഥാനങ്ങളില്‍ എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ എന്നിവയാണ് കേരളത്തില്‍ നിന്ന് ഇടംപിടിച്ചത്. ന്യൂഡല്‍ഹി, മുംബൈ, പൂനെ, ചെന്നൈ എന്നിവയാണ് രണ്ടുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍ യഥാക്രമമുള്ളത്. ടോപ് 10ല്‍ മഹാരാഷ്ട്രയില്‍ നിന്ന് മുംബൈയും പൂനെയും ഇടംനേടിയപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന് ചെന്നൈയ്ക്ക് പുറമേ കോയമ്പത്തൂരുമുണ്ട്. കടകളിലോ ഉപയോക്താക്കള്‍ തമ്മിലോ നേരിട്ട് നടന്ന ഇടപാടുകള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

അത്യാകര്‍ഷകമായ പിക്ചര്‍ ക്വാളിറ്റി, അതിശയിപ്പിക്കുന്ന ശബ്ദ ഫീച്ചറുമായി സോണി ഇന്ത്യ ബ്രാവിയ എക്സ്80എല്‍ ടെലിവിഷന്‍ സീരീസുകള്‍ അവതരിപ്പിച്ചു. എക്സ്80എല്‍ സീരീസിലെ എക്സ്-ബാലന്‍സ്ഡ് സ്പീക്കര്‍ മികച്ച ശബ്ദാനുഭവമാണ് നല്‍കുന്നത്. പതിനായിരത്തിലധികം ആപ്പുകള്‍, ഗെയിമുകള്‍, എഴ് ലക്ഷത്തിലേറെ സിനിമകള്‍, ടിവി സീരീസുകള്‍ എന്നിവ ലഭ്യമാക്കുന്ന ഗൂഗിള്‍ ടിവിയിലൂടെ സ്മാര്‍ട് യൂസര്‍ എക്സ്പീരിയന്‍സും എക്സ്80എല്‍ സീരീസ് ഉറപ്പുനല്‍കുന്നു. ആപ്പിള്‍ എയര്‍പ്ലേ2, ഹോംകിറ്റ് എന്നിവയിലും ഇത് തടസമില്ലാതെ പ്രവര്‍ത്തിക്കും. ഹാന്‍ഡ്സ്ഫ്രീ വോയ്സ് സെര്‍ച്ച് ഫീച്ചര്‍ ഉപയോഗിച്ച് പ്രിയപ്പെട്ട ഷോകളും സിനിമകളും ടിവിയില്‍ പ്ലേ ചെയ്യാം. ഓട്ടോ എച്ചഡിആര്‍ ടോണ്‍ മാപ്പിങും ഓട്ടോജന്റെ പിക്ചര്‍ മോഡും ഉപയോഗിച്ച് ഗെയിമിങ് അനുഭവം മാറ്റാനുള്ള പിഎസ്5നുള്ള ഫീച്ചര്‍, ഗെയിമിങ് സ്റ്റാറ്റസ്, ക്രമീകരണങ്ങള്‍, ഗെയിമിങ് അസിസ്റ്റ് ഫങ്ഷനുകള്‍ എന്നിവയെല്ലാം ഒരിടത്ത് എളുപ്പത്തില്‍ ലഭ്യമാക്കുന്ന ഗെയിം മെനു ഫീച്ചര്‍, ബ്രാവിയ കോര്‍, ബ്രാവിയ ക്യാം, ആംബിയന്റ് ഒപ്റ്റിമൈസേഷന്‍, ലൈറ്റ് സെന്‍സര്‍, അക്കോസ്റ്റിക് ഓട്ടോ കാലിബ്രേഷന്‍ സാങ്കേതികവിദ്യ, എക്സ്-പ്രൊട്ടക്ഷന്‍ പിആര്‍ഒ, ആറ് ഹോട്ട് കീകളുള്ള സ്ലീക്ക് സ്മാര്‍ട് റിമോട്ട് എന്നിവയാണ് എക്സ്80എല്‍ സീരീസിന്റെ മറ്റു പ്രധാന സവിശേഷതകള്‍. 99,900 രൂപ വിലയുള്ള കെഡി-43എക്സ്80എല്‍ മോഡലും, 1,14,900 രൂപ വിലയുള്ള കെഡി-50എക്സ്80എല്‍ മോഡലും ഏപ്രില്‍ 19 മുതല്‍ ലഭ്യമാവും.

മമ്മൂട്ടിയും തെലുങ്ക് യുവതാരം അഖില്‍ അക്കിനേനിയും ഒരുമിക്കുന്ന പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഏജന്റിന്റെ ട്രെയ്ലര്‍ പുറത്തെത്തി. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ട്രെയ്ലര്‍ ചിത്രം മികച്ച തിയറ്റര്‍ അനുഭവമായിരിക്കുമെന്നും പ്രതീക്ഷ പകരുന്നുണ്ട്. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) തലവന്‍ കേണല്‍ മഹാദേവനായാണ് മമ്മൂട്ടി ഏജന്റില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനാണ് അഖില്‍ അക്കിനേനിയുടെ കഥാപാത്രം. പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമിട്ട് ബിഗ് ബജറ്റിലാണ് ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ചിത്രത്തിലെ ദി ഗോഡ് എന്ന നിര്‍ണ്ണായക വേഷത്തില്‍ ഡിനോ മോറിയ അഭിനയിക്കുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പന്‍ മേക്കോവറാണ് അഖില്‍ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡല്‍ഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റര്‍ടൈന്‍മെന്റ്‌സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്‌മം സുങ്കരയാണ് നിര്‍മ്മിക്കുന്നത്.

വിക്രം നായകനാകുന്ന ചിത്രം ‘ധ്രുവ നച്ചത്തിരം’ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പല കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോയ ചിത്രം പൂര്‍ത്തിയായിരിക്കുകയാണ്. സ്പൈ ത്രില്ലര്‍ ഗണത്തിലുള്ള ചിത്രം റിലീസിന് തയ്യാറായിരിക്കുകയാണ് എന്നും റിപ്പോര്‍ട്ട് വന്നിരുന്നു. ഋതു വര്‍മ്മ, ഐശ്വര്യ രാജേഷ്, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പന്‍ താരനിര ചിത്രത്തിലുണ്ട്. വിക്രം ഒരു സീക്രട്ട് ഏജന്റായിട്ടാണ് ചിത്രത്തില്‍ വേഷമിടുന്നത്. ‘ജോണ്‍ എന്നാണ്’ കഥാപാത്രത്തിന്റെ പേര്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം.

പുതുതായി ലോഞ്ച് ചെയ്യാന്‍ പോകുന്ന യമഹ ആര്‍3 യുടെ ബുക്കിംഗ് ആരംഭിച്ചു. 5,000 രൂപ ടോക്കണ്‍ തുകയ്ക്കാണ് ചില ഡീലര്‍ഷിപ്പുകള്‍ ബുക്കിംഗ് തുറന്നത്. ഡെലിവറികള്‍ 2023 ജൂലൈ അവസാനമോ ആഗസ്ത് ആദ്യമോ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ യമഹ ആര്‍3യില്‍ 10,750ആര്‍പിഎമ്മില്‍ 42ബിഎച്പി കരുത്തും 9,000ആര്‍പിഎമ്മില്‍ 29.5എന്‍എം ടോര്‍ക്കും നല്‍കുന്ന 321സിസി, ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ എന്‍ജിനാണ്. 6 സ്പീഡ് ഗിയര്‍ബോക്സാണ് ഇതിനുള്ളത്. പുതിയ യമഹ ബൈക്കിന് മുന്നിലും പിന്നിലും യഥാക്രമം അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കും മോണോഷോക്ക് സസ്‌പെന്‍ഷനും സജ്ജീകരിച്ചിരിക്കുന്നു. 298എംഎം ഫ്രണ്ട്, 220എംഎം പിന്‍ ഡിസ്‌ക് ബ്രേക്കുകളില്‍ നിന്നാണ് ആര്‍3 ബ്രേക്കിംഗ് പവര്‍ ലഭിക്കുന്നത്. യമഹ ആര്‍7 ഫുള്‍ ഫെയര്‍ഡ് സ്‌പോര്‍ട്‌സ് ബൈക്കും ഉടന്‍ അവതരിപ്പിക്കും. യമഹ ആര്‍1എം സൂപ്പര്‍ബൈക്കും ഉടന്‍ വില്‍പ്പനയ്‌ക്കെത്തും. 200 ബിഎച്ച്പി കരുത്തേകുന്ന 998 സിസി ഇന്‍ലൈന്‍, 4 സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന് കരുത്തേകുന്നത്. പുതുതായി വരുന്ന ബൈക്കുകള്‍ക്ക് വില കൂടുതല്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂകാംബിക അതീന്ദ്രശക്തിയാല്‍ അനുഗൃഹീതയാണ്. മതത്തിന്റെയും ജീവിതത്തിന്റെയും സെക്സിന്റെയും അര്‍ത്ഥം അനാവരണം ചെയ്യാനും മനുഷ്യരാശിയുടെ സമഗ്രാനുഭവങ്ങള്‍ വിനിമയം ചെയ്യാനും ഈ ശക്തിവിശേഷം അവരെ പ്രാപ്തയാക്കുന്നു. അരയാല്‍ വൃക്ഷത്തിനു കീഴെയിരുന്ന്, നാടിന്റെ പഴയെ മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു അവര്‍. ഭൂതകാലത്തിന്റെ തിരശ്ശീല നീക്കിക്കാണിക്കുന്നു. നമ്മുടെ മിത്തോളജിയെ ക്രൂരമാംവിധം മൂല്യ നിര്‍ണ്ണയം ചെയ്യുന്നു; അതിലെ അസംബന്ധങ്ങളെയും അര്‍ത്ഥശൂന്യതയേയും നിഷ്‌ക്കരുണം പിച്ചിച്ചീന്തുന്നു. അവതാരങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം നിഷ് പ്രയോജനകങ്ങളാണ്. ദേവന്മാരെയും ദേവതകളെയും കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് ഏതാണ്ട് നിരീശ്വരത്തോളമടുക്കുന്നു. ജ്ഞാനപീഠ പുരസ്‌കാരം നേടിയ നോവല്‍. ‘മൂകാംബികയുടെ സ്വപ്നങ്ങള്‍’. ശിവരാമ കാരന്ത്. പരിഭാഷ – പി.എന്‍ മൂഡിത്തായ, ഗോപകുമാര്‍ വി. ഗ്രീന്‍ ബുക്സ്. വില 120 രൂപ.

ഏപ്രില്‍ 19, ലോക കരള്‍ ദിനം. ശരീരത്തെ വിഷമുക്തമാക്കുക, ദഹനത്തെ സഹായിക്കുന്ന ബൈല്‍ ഉത്പാദിപ്പിക്കുക, ചയാപചയ പ്രക്രിയയെ നിയന്ത്രിക്കുക എന്നിങ്ങനെ പലവിധ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന സുപ്രധാന അവയവമാണ് കരള്‍. ഇതിനാല്‍ തന്നെ രോഗങ്ങളില്‍ നിന്ന് കരളിനെ മുക്തമാക്കി നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. കരളിനെ ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും വ്യാപകമായത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് ആണ്. കരളില്‍ കൊഴുപ്പ് അമിതമായി അടിയുന്നതിനെ തുടര്‍ന്നാണ് ഈ രോഗമുണ്ടാകുന്നത്. ഫാറ്റി ലിവര്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ ആദ്യമൊന്നും പുറമേക്ക് പ്രകടമാകാറില്ല. എന്നാല്‍ രോഗം പുരോഗമിക്കുന്നതോടെ ഇനി പറയുന്ന ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. തൊലിപ്പുറത്തും കണ്ണുകളിലും മുഖത്തുമെല്ലാം ഈ ലക്ഷണങ്ങള്‍ കാണപ്പെടാം. കണ്ണുകളും തൊലിയും മഞ്ഞനിറമാകുന്ന മഞ്ഞപ്പിത്തം ഉണ്ടാകുന്നത് കരളിന് രക്തത്തില്‍ നിന്ന് ബിലിറൂബിനെ നീക്കം ചെയ്യാനാകാതെ വരുമ്പോഴാണ്. എട്ടുകാലിയുടെ രൂപത്തില്‍ മുഖത്തും കഴുത്തിലും പ്രത്യക്ഷപ്പെടുന്ന ചെറിയ രക്തക്കുഴലുകളാണ് സ്പൈഡര്‍ ആന്‍ജിയോമാസ്. ഈസ്ട്രജന്‍ തോത് ശരീരത്തില്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് ഇത് പ്രത്യക്ഷമാകുക. ഹോര്‍മോണുകളുടെ ചയാപചയത്തിന്റെ ഉത്തരവാദിത്തം കരളിനാണ്. കരള്‍ നശിക്കുമ്പോള്‍ ഈ പ്രവര്‍ത്തനം അതിന് തുടരാന്‍ കഴിയാതെ വരുകയും ഇത് ഈസ്ട്രജന്‍ തോത് ഉയര്‍ത്തുകയും ചെയ്യും. കൈപ്പത്തിയുടെ നിറം ചുവക്കുന്ന പാല്‍മര്‍ എറിത്തെമ എന്ന രോഗാവസ്ഥയും കരള്‍ രോഗ ലക്ഷണമാണ്. കരളില്‍ വിഷാംശം വര്‍ധിക്കുമ്പോഴാണ് കൈപ്പത്തിയിലേക്കുള്ള രക്തമൊഴുക്ക് വര്‍ധിച്ച് ഇവ ചുവക്കുന്നതെന്ന് കരുതുന്നു. കരളിന്റെ ആരോഗ്യാവസ്ഥ മോശമാകുമ്പോള്‍ കണ്ണിന് കീഴെ ഇരുണ്ട വട്ടങ്ങള്‍ പ്രത്യക്ഷമാകാം. ശരീരത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞ് കൂടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അമിതമായ ക്ഷീണവും ഇതോട് അനുബന്ധിച്ച് ഉണ്ടാകാം. മുഖക്കുരു, കഴുത്തിനും കക്ഷത്തിനും കാലുകള്‍ക്കിടയിലും കറുത്ത പാട്, ചൊറിച്ചില്‍ പോലുള്ള ചര്‍മ പ്രശ്നങ്ങളും കരള്‍ രോഗ ലക്ഷങ്ങളാണ്. കരള്‍ പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ ശരീരത്തില്‍ വിഷാംശം വര്‍ധിക്കുന്നതാണ് ഈ ലക്ഷണങ്ങളിലേക്ക് നയിക്കുന്നത്. ഈ ലക്ഷണങ്ങള്‍ക്ക് പുറമേ വയറിന്റെ മധ്യത്തിലോ വലത് വശത്തോ വേദന, ഭാരനഷ്ടം, വിശപ്പില്ലായ്മ, മനംമറിച്ചില്‍, കാലുകള്‍ക്ക് നീര്, ആശയക്കുഴപ്പം എന്നിവയും ഫാറ്റി ലിവര്‍ രോഗത്തിന്റെ ഭാഗമായി അനുഭവപ്പെടാം. ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്, അള്‍ട്രാസൗണ്ട് പോലുള്ള വഴികളിലൂടെ രോഗനിര്‍ണയം നടത്താവുന്നതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.14, പൗണ്ട് – 102.31, യൂറോ – 90.04, സ്വിസ് ഫ്രാങ്ക് – 91.50, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.13, ബഹറിന്‍ ദിനാര്‍ – 217.92, കുവൈത്ത് ദിനാര്‍ -267.92, ഒമാനി റിയാല്‍ – 213.37, സൗദി റിയാല്‍ – 21.90, യു.എ.ഇ ദിര്‍ഹം – 22.37, ഖത്തര്‍ റിയാല്‍ – 22.56, കനേഡിയന്‍ ഡോളര്‍ – 61.22.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *