ബേസിലിനെ നായകനാക്കി മുഹഷിന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘കഠിന കഠോരമീ അണ്ഡകടാഹം’. പെരുന്നാള്‍ റിലീസ് ആയി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തെത്തി. കൊവിഡ് ലോക്ക്ഡൗണ്‍ പശ്ചാത്തലമാക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത് പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷദ് ആണ്. കോഴിക്കോട് ആണ് സിനിമയുടെ പശ്ചാത്തലം. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം ആണ് നിര്‍മ്മാണം. ഏപ്രില്‍ 21ന് തിയറ്ററുകളില്‍ എത്തും. സംഗീത സംവിധാനം ഗോവിന്ദ് വസന്തയാണ്. ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസില്‍ നായകനായെത്തുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ബിനു പപ്പു, സുധീഷ്, സ്വാതി ദാസ് പ്രഭു, നിര്‍മല്‍ പാലാഴി, ശ്രീജ രവി, പാര്‍വതി കൃഷ്ണ, ഷിബില ഫറ, സ്നേഹ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് മു.രി, ഷര്‍ഫു, ഉമ്പാച്ചി എന്നിവരാണ്.