ബിഎംഡബ്ല്യുവിന്റെ ആഡംബര എസ്യുവി സ്വന്തമാക്കി അനൂപ് മേനോന്. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്യുവി എക്സ് 7 ആണ് അനൂപ് മേനോന്റെ ഏറ്റവും പുതിയ വാഹനം. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ലഭിക്കുന്ന എസ്യുവിയുടെ ഏതു മോഡലാണ് അനൂപിന്റെ ഏറ്റവും പുതിയ വാഹനം എന്ന് വ്യക്തമല്ല. നേരത്തെ ബിഎംഡബ്ല്യുവിന്റെ തന്നെ സെവന് സീരിസും അനൂപ് മേനോന്റെ ഗാരിജിലുണ്ടായിരുന്നു. എക്സ്ഡ്രൈവ് 40 ഡി എം സ്പോര്‍ട്സ്, എക്സ്ഡ്രൈവ് 40 ഐ എം സ്പോര്‍ട് എന്നീ മോഡലുകളിലാണ് എക്സ് 7 വില്പനയ്ക്ക് എത്തുന്നത്. പെട്രോള്‍ മോഡലിന്റെ എക്സ്ഷോറൂം വില 1.22 കോടി രൂപയും ഡീസല്‍ മോഡലിന്റേത് 1.24 കോടി രൂപയുമാണ്. എക്സ്ഡ്രൈവ് 40ഐയില്‍ 381 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുള്ള മൂന്നു ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ഡീസല്‍ പതിപ്പായ എക്സ്ഡ്രൈവ് 40 ഡിയില്‍ 340 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമുള്ള 3 ലീറ്റര്‍ എന്‍ജിനുമാണ്. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് ഇരു എന്‍ജിനുകളിലും. വേഗം നൂറു കിലോമീറ്റര്‍ കടക്കാന്‍ പെട്രോള്‍ മോഡലിന് 5.8 സെക്കന്‍ഡും ഡീസല്‍ മോഡലിന് 5.9 സെക്കന്‍ഡും മാത്രം മതി.