ഉപഭോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ഒറ്റത്തവണ മാത്രം കേള്‍ക്കാന്‍ കഴിയുന്ന ഓഡിയോ മെസേജുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പ്ലേ വണ്‍സ് ഓഡിയോ എന്ന പുതിയ ഫീച്ചര്‍ നിലവിലെ വ്യൂ വണ്‍സ് ഓപ്ഷന്‍ സമാനമാണ്. ആദ്യ ഘട്ടത്തില്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാകുക. വരും മാസങ്ങളില്‍ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കളിലേക്കും പ്ലേ വണ്‍സ് ഓഡിയോ ഫീച്ചര്‍ എത്തുന്നതാണ്. പ്ലേ വണ്‍സ് ഓഡിയോ ഫീച്ചര്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വാട്‌സ്ആപ്പ് സൂചനകള്‍ നല്‍കിയിരുന്നു. പ്ലേ വണ്‍സ് ഓഡിയോയിലൂടെ ലഭിക്കുന്ന ഓഡിയോ സന്ദേശങ്ങള്‍ സേവ് ചെയ്യാനോ, റെക്കോര്‍ഡ് ചെയ്യാനോ, ഷെയര്‍ ചെയ്യാനോ സാധിക്കുകയില്ല. ഒരു തവണ മാത്രം കാണാന്‍ കഴിയുന്ന ചിത്രങ്ങളും വീഡിയോകളും അയക്കാന്‍ സാധിക്കുന്ന വ്യൂ വണ്‍സ് ഫീച്ചര്‍ ഉപഭോക്താക്കള്‍ക്കായി മാസങ്ങള്‍ക്കു മുന്‍പ് തന്നെ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ഫീച്ചറും എത്തുന്നത്.