പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്നും പാർലമെൻറ് സ്തംഭിച്ചു. ലോക്സഭയിൽ സ്പീക്കറിന്റെ മുഖത്തേക്ക് രമ്യാ ഹരിദാസ്, ജ്യോതി മണി, ഹൈബി ഈഡൻ എന്നിവർ പേപ്പർ വലിച്ചെറിയുകയും, ടി എൻ പ്രതാപൻ കരിങ്കൊടി വീശുകയും ചെയ്തു. ബഹളത്തെ തുടർന്ന് സമ്മേളിച്ചത് ഒരു മിനിറ്റു മാത്രം. രാജ്യസഭയിൽ ജെപിസി അന്വേഷണം ആവശ്യപെട്ടു കൊണ്ട് പ്രതിഷേധം ഉയരുകയും, മന്ത്രി ഹർദീപ് സിങ്ങ് പുരി സംസാരിക്കുന്നതിനിടെ പ്രതിപക്ഷം കൂകി വിളിക്കുകയും ചെയ്തു. പ്രതിപക്ഷ അംഗങ്ങൾ ഇന്നും കറുത്ത വസ്ത്രമണിഞ്ഞാണെത്തിയത്.
അതേസമയം പ്രതിപക്ഷത്തിന് തെരഞ്ഞെടുപ്പു തോൽവിയുടെ നിരാശയെന്ന് പ്രധാനമന്ത്രി പറഞ്ഞു.