ആത്മവ്യഥകളുടെ മരുഭൂവില്‍, ഇടയന്‍ നഷ്ടപ്പെട്ട മുടന്തന്‍ ആട്ടിന്‍കുട്ടിയെന്നപോലെ, ഇടറിയും വീണും വീണ്ടുമെഴുന്നേറ്റും അലയുന്ന ഒരു മനുഷ്യന്റെ കാല്‍പ്പാടുകളാണ് ഈ ആഖ്യായികയില്‍ പതിഞ്ഞിരിക്കുന്നത്. കൂട്ടും കൂട്ടവും പിരിഞ്ഞ പിതാവിനെ ഗ്രാമപാതകളിലും നഗരവീഥികളിലും അവന്‍ വൃഥാ തിരയുന്നു; ഒറ്റപ്പെടലിന്റെ കനല്‍ശയ്യയില്‍ സദാ മയങ്ങുന്നു. ഒടുവില്‍, പാപശാപങ്ങള്‍ ഏറ്റുവാങ്ങി, ജരാനരകള്‍ നുരകളായി ചൂടി കലങ്ങിമറിഞ്ഞൊഴുകുന്ന ഗംഗ അവനെ വിളിക്കുന്നു – ‘മകനേ, വരിക.’ ആ സ്വാഗതവചനം ചെരാതിന്റെ ഒറ്റത്തിരിവെട്ടമായി അവന്റെ അകമേ പ്രകാശിക്കുന്നു. ‘ജീവിതമേ, നീ എന്ത്?’ എന്ന തിക്തചോദ്യം ഉയര്‍ത്തിയിരുന്ന മുഴക്കങ്ങള്‍ അവന്റെ ഉള്ളില്‍ ശാന്തമാകുന്നു. ‘പിതാവും പുത്രനും’. റഫീക്ക് പട്ടേരി. എച്ച് & സി ബുക്‌സ്. വില : 210

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *