രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രതിഷേധം. തൃശൂരിൽ റോഡ് ഉപരോധിച്ചു. വയനാട്ടിൽ പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. പത്തനംതിട്ടയിൽ പ്രവർത്തകർ പോസ്റ്റാഫീസ് കെട്ടിടത്തിൽ കയറി തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. രാഹുലിനെതിരായ നടപടിയിൽ അപലപിച്ച് യെച്ചൂരി. ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയാണിതെന്നും, 2024 നു മുമ്പ് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി യുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan