◾നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിനു മുന്നിലെ സംഘര്‍ഷത്തില്‍ മഹസര്‍ തയ്യാറാക്കാനും എംഎല്‍എമാരുടെ മൊഴിയെടുക്കാനും അനുമതി തേടി പോലീസ് നിയമസഭാ സെക്രട്ടറിക്കു കത്തു നല്കി. തര്‍ക്കം പരിഹരിക്കാന്‍ നാളെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ ധാരണയാകുമോയെന്നതനുസരിച്ചാകും സ്പീക്കറുടെ ഓഫീസിന്റെ തുടര്‍ നടപടി. കെകെ രമയുടെ കൈയൊടിച്ചെന്ന പരാതിയില്‍ സൈബര്‍ പൊലീസ് സച്ചിന്‍ദേവിനെതിരേ ഇതുവരെ കേസെടുത്തിട്ടില്ല.
◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് വകമാറ്റിയെന്നും സ്വന്തക്കാര്‍ക്കു വീതിച്ചു നല്‍കിയെന്നും ആരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയനെതിരായ കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷമായിട്ടും വിധി പറയാതെ ലോകായുക്ത. കേസിലെ വിധി ഭയന്ന് ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്‍ നിയമസഭയില്‍ പാസാക്കിയെങ്കിലും ഇതുവരെ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ലോകായുക്തയുടെ ഉത്തരവ് മുഖ്യമന്ത്രിക്ക് എതിരേയാണെങ്കില് നടപ്പാക്കേണ്ടതുണ്ടോയെന്നു സ്പീക്കര്‍ അധ്യക്ഷനായ നിയമസഭയ്ക്കു തീരുമാനിക്കാമെന്ന നിയമഭേദഗതി പ്രാബല്യത്തിലായിട്ടില്ല.
◾ഡ്രൈവിംഗ് ലൈസന്‍സിനുള്ള ഡ്രൈവിംഗ് ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാന്‍ അനുമതിയായി. ക്ലച്ചില്ലാത്ത ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഉപയോഗിച്ച് എച്ച് എടുക്കാന്‍ ഇതുവരെ അനുമതി നല്‍കിയിരുന്നില്ല. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറാണ് ഉത്തരവിറക്കിയത്.
*വരുന്നൂ, തൃശ്ശൂരിന്റെ ഹൃദയത്തില്‍ പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂം*
പരിശുദ്ധ പട്ടിന്റെ കൈയ്യൊപ്പ് പോലെ 1924 മുതല്‍ കേരളത്തില്‍ സജീവമായ പുളിമൂട്ടില്‍ സില്‍ക്സിന് നീണ്ട 99 വര്‍ഷ കാലയളവില്‍ കേരളത്തിന്റെ ഫാഷന്‍ അഭിരുചികള്‍ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. പകിട്ടിന്റെയും പ്രൗഡിയുടെയും ഈ പാരമ്പര്യം, കഴിഞ്ഞ 16 വര്‍ഷങ്ങളായി തൃശ്ശൂരിലും നിറസാന്നിദ്ധ്യമാണ്. തൃശ്ശൂരിലെ പ്രിയപ്പെട്ട ജനങ്ങള്‍ക്ക് എന്നും വൈവിധ്യങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള പുളിമൂട്ടില്‍ സില്‍ക്സ്, പുതിയ വലിയ ഷോറൂമുമായി എത്തുകയാണ് പാലസ് റോഡില്‍. ഈ അവസരത്തില്‍, വര്‍ഷങ്ങളായി തൃശ്ശൂരിലെ നല്ലവരായ ജനങ്ങള്‍ നല്കി വരുന്ന സ്നേഹത്തിനും ആദരവിനും പുളിമൂട്ടില്‍ സില്‍ക്സ് മാനേജ്മെന്റിന്റെ നന്ദി.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
◾പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളില്‍നിന്ന് സ്പീക്കര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്കു കത്തു നല്കി. നിയമസഭ നിലവില്‍ വന്നതുമുതല്‍ ഇതുവരെ അടിയന്തിര പ്രമേയങ്ങള്‍ നിരാകരിച്ചതിന്റെയും ചര്‍ച്ച ചെയ്തതിന്റെയും കണക്കുകള്‍ അക്കമിട്ട് നിരത്തിയാണ് സ്പീക്കര്‍ക്ക് രമേശ് ചെന്നിത്തല കത്തു നല്‍കിയത്.
◾ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്ററിലേറെ ആയാല്‍ ടോള്‍ ഇല്ലാതെ വാഹനങ്ങള്‍ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി. തൃശൂരിലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ തിരക്കേറിയ സമയങ്ങളില്‍ ഗതാഗത തടസം ചൂണ്ടിക്കാട്ടിയ അപ്പീലിലാണ് കോടതിയുടെ നിര്‍ദ്ദേശം.
◾ഇറച്ചിക്കോഴി വില നിയന്ത്രിക്കാന്‍ കുടുംബശ്രീയുടേതയക്കം സഹകരണത്തോടെ ആയിരം കോഴി ഫാമുകള്‍ ഉടന്‍ തുടങ്ങുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഇതിനായി 66 കോടി രൂപയുടെ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കും. തമിഴ്നാട്ടിലെ കുത്തകകള്‍ കേരളത്തിലെ ഇറച്ചി വില നിയന്ത്രിക്കുന്ന അവസ്ഥ മാറ്റുമെന്നും ചിഞ്ചുറാണി.
◾കേന്ദ്രസര്‍ക്കാര്‍ റബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. കേരളത്തില്‍ ഒരു എം.പിപോലുമില്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിക്കും. കുടിയേറ്റ ജനതയ്ക്ക് അതിജീവനത്തിനു രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപതയില്‍ സംഘടിപ്പിച്ച കര്‍ഷകറാലിയിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പ്രസംഗം.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾തലശേരി ആര്‍ച്ച്ബിഷപ്പിന്റെ പ്രസംഗം കുടിയേറ്റജനതയുടെ ആത്മാഭിമാനത്തിന് മുറിവേല്പിക്കുന്നതാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്. ന്യൂനപക്ഷവേട്ടയ്ക്കു നേതൃത്വം കൊടുക്കുന്ന ബിജെപിയെ നിര്‍ലജ്ജം ന്യായീകരിക്കരുതെന്നും ജയരാജന്.
◾റബ്ബറിന്റെ വിലയിടിവിനും റബ്ബര്‍ കര്‍ഷകരുടെ പ്രതിസന്ധിക്കും കാരണം കേന്ദ്രനയങ്ങളാണെന്ന് ജോസ് കെ മാണി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാന്‍ പോകുന്നതും ഇതേ നയങ്ങളാണ്. കത്തോലിക്കാ സഭയുടെയും കേരള കോണ്‍ഗ്രസിന്റെയും നയങ്ങള്‍ കര്‍ഷകരെ സഹായിക്കുന്നതാണെന്നും ജോസ് കെ മാണി പറഞ്ഞു. റബര്‍ വില 300 രൂപയായി ഉയര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുമെന്ന് തലശേരി ആര്‍ച്ച്ബിഷപ്പ് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി.
◾കെ.കെ രമയുടെ പരാതിയില്‍ കേസെടുക്കേണ്ടതുണ്ടോയെന്നു തീരുമാനിക്കേണ്ടത് പൊലീസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. രമയുടെ കൈക്കു പരിക്കുണ്ടോ എന്ന കാര്യം അറിയില്ല. ഇതില്‍ പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ലെന്നും ഗോവിന്ദന് പറഞ്ഞു.
◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച കേസ് ലോകായുക്ത വിധി പറയാത്തത് എന്തുകൊണ്ടാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. മുഖ്യമന്ത്രിയും ലോകായുക്തയും തമ്മില്‍ ഡീല്‍ ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
◾മുഖ്യമന്ത്രിയുടെ മരുമകന് എന്നത് യാഥാര്‍ഥ്യമാണെന്നും അങ്ങനെ വിമര്‍ശിക്കുന്നവര്‍ക്കു ചായയോ ബിരിയാണിയോ വാങ്ങി കൊടുക്കാമെന്നും മന്ത്രി മുഹമ്മദ് റിയാസ്. ആരോപണങ്ങള്‍ ഉയരുമ്പോള്‍ പേടിച്ച് വീട്ടിലിരിക്കുന്നവര്‍ അല്ല ഞങ്ങള്‍. അത്തരം വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ല. അദ്ദേഹം പറഞ്ഞു.
◾കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പിലെ പരാജയം കെഎസ് യു കാലുവാരിയതുമൂലമെന്ന് മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫ.് യു.ഡി.എസ്.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് രാജിവച്ചു. ഇനി കാമ്പസുകളില്‍ എം.എസ്.എഫ് ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും നേതാക്കള്‍ അറിയിച്ചു.
◾മുസ്ലിം ലീഗ് ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയെന്ന് പുറത്താക്കപ്പെട്ട മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ. ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയ എംഎല്‍എ കുഞ്ഞാലിക്കുട്ടിയല്ല. അത് മറ്റൊരു എംഎല്‍എയാണ്. ലീഗില്‍ ശുദ്ധികലശം വേണം. ലീഗ് കാട്ടു കള്ളന്മാരുടെയും അധോലോക നായകരുടേയും കൈയിലായെന്നും ഹംസ ആരോപിച്ചു.
◾കണ്ണൂര്‍ വിമാനത്താവളത്തില്‍ 53 ലക്ഷം രൂപയുടെ സ്വര്‍ണവേട്ട. ദോഹയില്‍ നിന്നെത്തിയ കാസര്‍കോട് കുമ്പള സ്വദേശി മുഹമ്മദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളുടെ കയ്യില്‍ നിന്ന് 930 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
◾വര്‍ക്കലയില്‍ വീടിന് തീപിടിച്ചു. ഉറങ്ങിക്കിടന്ന രണ്ടു കുട്ടികള്‍ ഭാഗ്യംകൊണ്ടാണു രക്ഷപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗണേഷ് മൂര്‍ത്തിയും കുടുംബവും വാടകയ്ക്കു താമസിച്ച വീട്ടിലാണ് രാവിലെ ഏഴിനു തീപിടിച്ചത്. കുട്ടികളെ ഉറക്കിക്കിടത്തി ജോലിക്ക് പോയപ്പോഴായിരുന്നു അപകടം.
◾പ്രാര്‍ഥനക്കെത്തിയ നേഴ്സിനോട് ലൈംഗികാതിക്രമം കാണിച്ച വൈദികനെതിരേ കേസെുത്തു. കൊല്ലങ്കോട് ഫാത്തിമ നഗര്‍ സ്വദേശി ബെനഡ്കിട് ആന്റോ (29) ക്കെതിരേയാണ് കേസ്. പേച്ചിപ്പാറയില്‍ വൈദികനായിരുന്നപ്പോഴാണ് ലൈംഗിക അതിക്രമം നടത്തിയത്. കഴിഞ്ഞ ദിവസം വൈദികന്റെ വീട്ടിലെത്തി ഒരു സംഘം യുവാക്കള്‍ ആക്രമണം നടത്തിയിരുന്നു. ലാപ്ടോപ്പും മൊബൈല്‍ഫോണും ഇവര്‍ തട്ടിയെടുത്തിരുന്നു.
◾മലമ്പുഴ ഡാമിനു സമീപം മത്സ്യതൊഴിലാളിക്കു കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. സുന്ദരന്‍ എന്നയാളുടെ ഇരുചക്ര വാഹനം ആനക്കൂട്ടം തകര്‍ത്തു. സുന്ദരന്‍ ഓടിരക്ഷപ്പെട്ടു.
◾ഇന്ത്യയിലെ ജനാധിപത്യത്തിന്റെ വിജയം ചിലരെ വേദനിപ്പിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് അവര്‍ വിമര്‍ശിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യമുണ്ടോയെന്നു വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയാണു മോദിയുടെ പരാമര്‍ശം. ലോകത്തെ ബുദ്ധിജീവികള്‍ ഇന്ത്യയെ ശുഭാപ്തിവിശ്വാസത്തോടെ കാണുമ്പോഴാണ് ശുഭാപ്തിവിശ്വാസമില്ലായ്മ പ്രചരിപ്പിക്കുകയും രാജ്യത്തെ വിലകുറച്ചുകാണിക്കുകയും ചെയ്യുന്നതെന്ന് ഇന്ത്യാടുഡേ കോണ്‍ക്ലേവില്‍ പ്രധാനമന്ത്രി പറഞ്ഞു.
◾തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടത്തില്‍ ആറ് മരണം. സേലത്തുനിന്ന് കുംഭകോണത്തേക്കു പോയ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് സേലം, എടപ്പാടി സ്വദേശികളാണ് മരിച്ചത്. എടപ്പാടി സ്വദേശികളായ മുത്തുസ്വാമി (58) , ആനന്തായി (57), ദാവനശ്രീ (9), തിരുമൂര്‍ത്തി (43), സന്തോഷ്കുമാര്‍ (31), മുരുകേശന് (55) എന്നിവരാണ് മരിച്ചത്.
◾രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ രണ്ടു മണിക്കൂര്‍ കാത്തുനിന്ന് രാഹുലിനെ കാണാനാകാതെ ഡല്‍ഹി പൊലീസ് മടങ്ങി. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ കണ്ട് വിശദീകരിച്ചെന്ന രാഹുലിന്റെ പ്രസ്താവനയില്‍ വിവരങ്ങള്‍ തേടാനാണ് പൊലീസ് എത്തിയത്. രാഹുല്‍ വീട്ടിലുണ്ടായിരുന്നെങ്കിലും സമയമില്ലെന്ന് പറഞ്ഞ് പോലീസിനെ ഒഴിവാക്കി. നേരത്തെ മൊഴി നല്കാന് രാഹുലിന് ഡല്‍ഹി പൊലീസ് നോട്ടീസയച്ചെങ്കിലും രാഹുല്‍ മറുപടി നല്‍കിയിരുന്നില്ല. തങ്ങളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും രാഹുല്‍ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.
◾അദാനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ മോഡിക്കു വേദനിച്ചതിനാലാണ് രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ പൊലീസ് എത്തിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അദാനി വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിച്ചതോടെ മോദിക്ക് അസ്വസ്ഥതയും ദേഷ്യവും ആയെന്നു അദ്ദേഹം കുറ്റപ്പെടുത്തി.
◾ഖലിസ്ഥാന്‍വാദി നേതാവ് അമൃത്പാലിനെ പഞ്ചാബ് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സുരക്ഷ സാഹചര്യം കണക്കിലെടുത്ത് ഇന്റര്‍നെറ്റ് എസ്എംസ് സേവനങ്ങള്‍ നാളെ ഉച്ചവരെ വിച്ഛേദിച്ചു. ഇയാളെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
◾തമിഴ്നാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന് പ്രചാരണം നടത്തിയതിന് ബിഹാറിലെ പ്രമുഖ യൂട്യൂബര്‍ മനീഷ് കശ്യപ് അറസ്റ്റിലായി. ബിഹാര്‍, തമിഴ്നാട് പൊലീസുകാര്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
◾കര്‍ണാടക ശിവമൊഗ്ഗയിലെ കുവേമ്പു റോഡിലുള്ള ക്ലബില്‍ ബജ്രംഗദള് അതിക്രമം. ക്ലിഫ് എംബസി എന്ന ഹോട്ടലില്‍ നടന്ന ലേഡീസ് ഡിജെ നൈറ്റ് പാര്‍ട്ടി നിര്‍ത്തി സ്ത്രീകള്‍ ഉടന്‍ ഹോട്ടല്‍ വിട്ടുപോകണമെന്ന് ആക്രോശിച്ചു. ഇതോടെ പരിപാടികളെല്ലാം നിര്‍ത്തിവച്ചു.
◾പോണ് താരവുമായുള്ള അവിഹിത ബന്ധം പരസ്യമാക്കാതിരിക്കാന്‍ 1,30,000 ഡോളര്‍ നല്‍കിയെന്ന കേസില്‍ തന്നെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാഷ്ട്രീയ പക പോക്കലിനായി അറസ്റ്റു ചെയ്താല്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. 2016 ലെ തെരഞ്ഞെടുപ്പിന് മുമ്പാണ് പോണ് താരത്തിനു പണം നല്‍കിയത്.
◾പാക്കിസ്ഥാനില്‍ ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാക്കിസ്താന് തെഹ്രീകെ ഇന്‍സാഫിനെ (പിടിഐ) നിരോധിച്ചേക്കുമെന്ന് ആഭ്യന്തര മന്ത്രി. ഏതാനും ദിവസമായി പോലീസിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകര്‍ യുദ്ധം ചെയ്തെന്നാണ് ആരോപണം. നിരോധിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആലോചിക്കുന്നതായി പാക്കിസ്താന് ആഭ്യന്തര മന്ത്രി റാണാ സനുവല്ല പറഞ്ഞു.
◾ഇക്വഡോറില്‍ ഇന്നലെ രാത്രിയുണ്ടായ ഭൂകമ്പത്തില്‍ 12 പേര് മരിച്ചു. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പെറുവിലും അനുഭവപ്പെട്ടു.
◾ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 69 റണ്‍സ് നേടുന്നതിനിടയില്‍ 5 വിക്കറ്റ് നഷ്ടപ്പെട്ട നിലയിലാണ്.
◾തുടര്‍ച്ചയായ മൂന്നാം മാസവും ഇന്ത്യയുടെ കയറ്റുമതിയില്‍ ഇടിവ്. ഫെബ്രുവരിയില്‍ കയറ്റുമതി 8.8 ശതമാനം ഇടിഞ്ഞ് 33.88 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 37.15 ബില്യണ്‍ ഡോളറിനെതിരെയാണ് ഈ നിലയില്‍ ഇടിവ് ഉണ്ടായിരിക്കുന്നത്. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് ഇത് വ്യക്തമാവുന്നത്. ഇറക്കുമതിയും 8.21 ശതമാനം ഇടിഞ്ഞ് 51.31 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ഇത് 55.9 ബില്യണ്‍ ഡോളറായിരുന്ന സ്ഥാനത്താണ് ഇക്കുറി കുറവുണ്ടായിരിക്കുന്നത്. ഫെബ്രുവരിയില്‍ രാജ്യത്തിന്റെ വ്യാപാരക്കമ്മി 17.43 ബില്യണ്‍ ഡോളറാണ്. അതേസമയം, ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍, രാജ്യത്തിന്റെ മൊത്തത്തിലുള്ള ചരക്ക് കയറ്റുമതി 7.5 ശതമാനം ഉയര്‍ന്ന് 405.94 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. ഇക്കാലയളവിലെ ഇറക്കുമതിയാവട്ടെ 18.82 ശതമാനം വര്‍ധിച്ച് 653.47 ബില്യണ്‍ ഡോളറായി.
◾ഐടെല്‍ പവര്‍ സീരീസിലെ ആദ്യ സ്മാര്‍ട്ട്ഫോണായ ഐടെല്‍ പി40 വിപണിയില്‍ അവതരിപ്പിച്ചു. 6000 എംഎഎച്ച് മെഗാ ബാറ്ററി, 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് വാട്ടര്‍ഡ്രോപ്പ് ഡിസ്പ്ലേ തുടങ്ങിയ ഫീച്ചറുകളുമായി ഈ വിഭാഗത്തില്‍ വിപണിയിലിറങ്ങുന്ന ആദ്യ സ്മാര്‍ട്ട്ഫോണ്‍ എന്ന പ്രത്യേകതയും ഐടെല്‍ പി40യ്ക്കുണ്ട്. എസ്സി9863എ ചിപ്സെറ്റ് അധിഷ്ഠിതമായ ആന്‍ഡ്രോയിഡ് 12 ഗോ എഡിഷനിനാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പി40 സ്മാര്‍ട്ട്ഫോണില്‍ സുരക്ഷക്കായി ഫിംഗര്‍പ്രിന്റ്, ഫേസ് ഐഡി സെന്‍സര്‍ എന്നീ ഫീച്ചറുകളുമുണ്ട്. 18വാട്ട് ഫാസ്റ്റ് ചാര്‍ജിംഗാണ് ഇതിനുള്ളത്. 64ജിബി/2ജിബി, 64ജിബി/4ജിബി വകഭേദങ്ങില്‍ എത്തുന്ന ഫോണ്‍ മെമ്മറി ഫ്യൂഷന്‍ ടെക്നോളജിയിലൂടെ 7ജിബി വരെ റാം വര്‍ധിപ്പിക്കാം. 13എംപി പ്ലസ് ക്യൂവിജിഎ ഡ്യുവല്‍ ക്യാമറയാണ് പിന്നില്‍. മുന്‍കാമറ 5 മെഗാപിക്സലാണ്. 12 മാസത്തെ വാറന്റിയും, സര്‍വീസ് ചാര്‍ജ് ഇല്ലാതെ ഒറ്റത്തവണ സ്ക്രീന്‍ മാറ്റാനുള്ള ഗ്യാരണ്ടിയും ഈ പുതിയ സീരീസ് ഉറപ്പുനല്‍കുന്നു. ഫോഴ്സ് ബ്ലാക്ക്, ഡ്രീമി ബ്ലൂ, ലക്ഷ്വറിയസ് ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് നിറഭേദങ്ങളില്‍ എത്തുന്ന ഫോണിന് 7699 രൂപയാണ് വില.
◾ചിമ്പു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പത്ത് തല’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിമ്പുവിന്റെ മാസ് പ്രകടനമാകും ചിത്രത്തിലേതെന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലര്‍. ചിത്രം മാര്‍ച്ച് 30ന് തിയറ്ററുകളില്‍ എത്തും. ഒബേലി എന്‍ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എ ആര് റഹ്മാന് സംഗീതം നല്കി മകന് എ ആര് അമീനും ശക്തിശ്രീ ഗോപാലനും ചേര്‍ന്ന് പാടിയ ഗാനമായിരുന്നു ഇത്. പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന് എന്നിവര്‍ പത്ത് തലയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾രണ്‍ബിര്‍ കപൂര്‍ നായകനായെത്തിയ ചിത്രം ‘തൂ ഝൂടി മേയ്ന് മക്കാര്‍’ 100 കോടി ക്ലബില്‍. ‘പ്യാര് ക പഞ്ച്നമ’യും, ‘ആകാശ്വാണി’യുമൊക്കെ സംവിധാനം ചെയ്ത ലവ് രഞ്ജന്‍ ആണ് ‘തൂ ഝൂടി മേം മക്കാര്‍’ ഒരുക്കിയിരിക്കുന്നത്. ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ നായികയായി എത്തിയിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായ ‘തൂ ഝൂടി മേയ്ന് മക്കാര്‍’ 101.98 കോടി രൂപയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. ഡിംപിള്‍ കപാഡിയോ, ബോണി കപൂര്‍, അനുഭവ് സിംഗ് ബാസ്സി എന്നിവരും ‘തൂ ഝൂടി മേയ്ന് മക്കാര്‍’ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. സന്താന കൃഷ്ണനും രവിചന്ദ്രനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ലവ് രഞ്ജന്‍, രാഹുല്‍ മോദി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
◾ഒല ഇലക്ട്രിക് തങ്ങളുടെ നിരത്തിലുള്ള ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ ഫ്രണ്ട് സസ്പെന്ഷന് യൂണിറ്റ് മാര്‍ച്ച് 22 മുതല്‍ സൗജന്യമായി മാറ്റി നല്‍കുന്നതായി റിപ്പോര്‍ട്ട്. എസ്1, എസ്1 പ്രോ മോഡലുകളുടെ സസ്പെന്‍ഷനില്‍ മാത്രമേ മാറ്റമുണ്ടാകൂ. ഇതിനായി ഡീലര്‍മാര്‍ പ്രചാരണം നടത്തും. ആളുകള്‍ അവരുടെ അടുത്തുള്ള ഒല എക്സ്പീരിയന്‍സ് സെന്ററിലോ സേവന കേന്ദ്രത്തിലോ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. പിന്നീട് വിവരം ലഭിക്കുന്നത് അനുസരിച്ച് വാഹനം ഇവിടെ എത്തിക്കാം. ഇതിനായി മാര്‍ച്ച് 22 മുതല്‍ അപ്പോയിന്റ്മെന്റ് വിന്‍ഡോകള്‍ തുറക്കും. കഴിഞ്ഞ ഏതാനും മാസങ്ങളായി സസ്പെന്ഷന് സംബന്ധിച്ച് കമ്പനിക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഈ അഴിച്ചുപണി. നിലവിലെ സിംഗിള്‍ സൈഡഡ് ഫ്രണ്ട് ഫോര്‍ക്ക് യൂണിറ്റിന് കുഴപ്പമൊന്നും ഇല്ലെന്നാണ് കമ്പനി പറയുന്നത്. പുതുക്കിയ സസ്പെന്ഷന് യൂണിറ്റ് നന്നായി പരിശോധിച്ചു. സ്ഥിരതയും ശക്തിയും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കമ്പനി ഈയിടെ ഫ്രണ്ട് ഫോര്‍ക്ക് ഡിസൈന്‍ നവീകരിച്ചു.
◾എഴുത്തുവഴികളില്‍ ഒറ്റയാനാവുമ്പോഴും വിചിത്രമായ ജീവിതാനുഭവങ്ങളെ കൈയൊതുക്കത്തോടെ ആവിഷ്കരിക്കുകയാണ് ശ്രീജിത്ത്. യാദൃച്ഛികതയിലൂടെയുള്ള യാത്രയും പ്രണയത്തിന്റെ സുസ്വരങ്ങളും ആധുനികമായ കാഴ്ചപ്പാടുകളും നര്‍മ്മത്തിന്റെ പൊലിമയുംകൊണ്ട് വിചിത്രയാത്രയിലെ യാത്രക്കാര്‍ ഒരു പെയിന്റിംഗില്‍ എന്നപോലെ പ്രത്യക്ഷപ്പെടുമ്പോള്‍, ഒരു ക്യാമറാക്കണ്ണിലൂടെ ജീവിതത്തിനുനേരെ നോക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്നു. ‘ചിത്രപുസ്തകത്തിലെ യാത്രികര്‍’. ശ്ര്ീജിത്ത് വള്ളിക്കുന്ന്. ഗ്രീന്‍ ബുക്സ്. വില 104 രൂപ.
◾നിരന്തരം സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ടിരിക്കുന്നത് ശാരീരികമായി മാത്രമല്ല മാനസികമായും നമ്മെ ബാധിക്കുമെന്നാണ് സമീപകാലത്ത് ഒരു റിപ്പോര്‍ട്ട് വന്നിട്ടുളളത്. അമിതമായ സോഷ്യല്‍ മീഡിയ അഭിനിവേശം മറവി , വിഷാദം ഉള്‍പ്പെടെയുളള അവസ്ഥകളിലേക്ക് നമ്മെ നയിക്കാം. തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത് ആളുകളുടെ മാനസികാരോഗ്യത്തെ കൂടുതലായി ബാധിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആളുകള്‍ ചുറ്റുമുളളവരില്‍ നിന്ന് അകലം പാലിക്കുന്നു. ഇത്തരക്കാര്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്ന ലോകം യഥാര്‍ത്ഥ്യമാണെന്നും ഇതാണ് സന്തോഷമെന്നും കരുതുന്നു. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം മാനസികമായി മാത്രമല്ല ശാരീരികമായും നമ്മെ ബാധിക്കാം. സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമായ ആളുകള്‍ കൂടുതല്‍ വിവാഹേതര ബന്ധങ്ങളുണ്ടാക്കുന്നതായും കാണപ്പെടുന്നുണ്ട്. ജേര്‍ണല്‍ ഓഫ് ടെക്നോളജി ഇന്‍ ബിഹേവിയര്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, സോഷ്യല്‍ മീഡിയയില്‍ രാവും പകലും ഇടപഴകുന്ന ആളുകള്‍ ദിവസേന 15 മിനിറ്റെങ്കിലും അതില്‍ നിന്ന് വിട്ടു നില്‍ക്കണം. ആളുകള്‍ കുറഞ്ഞത് 15 മിനിറ്റെങ്കിലും സോഷ്യല്‍ മീഡിയ ഉപയോഗം നിര്‍ത്തിയാല്‍ അവരുടെ ആരോഗ്യം വളരെയധികം മെച്ചപ്പെടുമെന്ന് ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ദിവസേന ഇങ്ങനെ ചെയ്യുന്നതിലൂടെ വിഷാദം, ഏകാന്തത എന്നിവയില്‍ നിന്ന് മുക്തി നേടാനാകുമെന്നും പഠനത്തില്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ നിരന്തരം സജീവമാകുന്നവരില്‍ ആളുകളോടുള്ള അപകര്‍ഷതാബോധവും വര്‍ധിച്ചുവരികയാണെന്നും അതിനാല്‍ തന്നെ ദിവസേന 15 മിനിറ്റെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് നമ്മുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുമെന്നുമാണ് പറയുന്നത്.