സാമ്പത്തിക വർഷം അവസാനിക്കുന്ന ദിവസങ്ങളിൽ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ. മാർച്ച് 29ന് ശേഷം ട്രഷറിയിൽ സമർപ്പിക്കുന്ന ബില്ലുകൾ സ്വീകരിക്കേണ്ടെന്ന് ട്രഷറി ഡയറക്ടർക്ക് ധനകാര്യവകുപ്പിന്റെ നിർദ്ദേശം. സർക്കാർ വകുപ്പുകളുടേയും തദ്ദേശഭരണ സ്ഥാപനങ്ങളുടേയും 28ന് ശേഷം ലഭിക്കുന്ന ബില്ലുകൾ ക്യൂവിലേക്ക് മാറ്റും. ഈ ബില്ലുകൾ മാർച്ച് 31നകം മാറില്ലെന്നും ധനവകുപ്പ് വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നീക്കം.
സാമ്പത്തിക വർഷം അവസാനിക്കുന്ന ദിവസങ്ങളിൽ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ
