ഇന്ത്യ ആസ്ട്രേലിയ വാർഷിക ഉച്ചകോടി ഇന്ന് ന്യൂഡൽഹിയിൽ തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആസ്ട്രേലിയൻ പ്രധാനമന്ത്രി ആൻറണി അൽബനേസും ഉച്ചകോടിയിൽ പങ്കെടുക്കും. രണ്ടു രാജ്യങ്ങളും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുകയാണ് പ്രധാന കാര്യ പരിപാടി. പരസ്പര താൽപ്പര്യ വിഷയങ്ങൾക്ക് പുറമേ മേഖലാ ആഗോള പ്രശ്നങ്ങളും ഉച്ചകോടിയിൽ ചർച്ച ചെയ്യും.
ആസ്ട്രേലിയൻ പ്രധാനമന്ത്രി മുംബൈയ്യിൽ ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനി കപ്പലായ INS വിക്രാന്ത് സന്ദർശിച്ചു. നാവിക സേനാ മേധാവിയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.