സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആദ്യമായി പ്രസിദ്ധീകരിച്ച താപസൂചികാ ഭൂപടത്തിൽ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ വെയിലത്ത് ഏറെ നേരം ജോലി ചെയ്താൽ സൂര്യാതപം ഏൽക്കാൻ സാധ്യതയുണ്ട്. അന്തരീക്ഷ ഊഷ്മാവിനൊപ്പം ഈർപ്പവും ചേർന്ന് അനുഭവപ്പെടുന്ന ചൂടാണ് താപസൂചികയിലുള്ളത്.
കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക്ക് കാലാവസ്ഥാ മാപിനികൾ വഴി ലഭ്യമാകുന്ന താപനില, ആപേക്ഷിക ഈർപ്പം എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് താപസൂചികാ ഭൂപടം. അതേസമയം ഓട്ടോമാറ്റിക്ക് കാലാവസ്ഥാ മാപാനികളിലെ കണക്കുകൾ പൂർണമായി ശാസ്ത്രീയമെന്നു പറയാനാകില്ലെന്നും വിദഗ്ധർ സൂചിപ്പിച്ചു.