മുസ്ലിം ലീഗ് നേതാക്കളും പ്രവർത്തകരും ഇന്നും നാളെയും ചെന്നൈയിൽ ഒത്തുകൂടുന്നു. പാർട്ടി രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെഎംസിസി സംഘടിപ്പിച്ച സമൂഹ വിവാഹത്തോടെ തുടക്കമായി. ചെന്നൈയിലെ കലൈവാണർ അരങ്ങത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സയിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എഴുപത്തിയഞ്ച് വർഷം കൊണ്ട് മുസ്ലിം ലീഗ് രാജ്യത്തിന്റെ മതേതര ചേരിയിലെ നിർണായക ശക്തിയായി മാറിയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷം ശോഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
എഴുപത്തിയഞ്ച് വർഷം മുൻപ് പാർട്ടി പിറന്ന രാജാജി ഹാളിൽ സ്മരണ പുതുക്കാൻ നാളെ ദേശീയ കൗൺസിൽ യോഗം ചേരും. തുടർന്നുള്ള പൊതുസമ്മേളനത്തിൽ പങ്കെടുക്കാനായി കേരളത്തിൽ നിന്നുൾപ്പെടെയുള്ള പ്രവർത്തകൾ ഇന്നു മുതൽ ചെന്നൈയിലേക്കു തിരിക്കും.