മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ തീഹാർ ജയിലിലടച്ചു. ഡൽഹിയിലെ റോസ് അവന്യു കോടതിയാണ് ഈ മാസം 20 വരെ സിസോദിയയെ റിമാൻഡ് ചെയ്തത്. മനീഷ് സിസോദിയ സാക്ഷികളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്നും അന്വേഷണത്തോട് സഹകരിയ്ക്കുന്നില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.കസ്റ്റഡികാലാവധി കഴിഞ്ഞതിനെ തുടർന്ന് ഉച്ചയ്ക്ക് 2 മണിയൊടെയാണ് മനീഷ് സിസോദിയയെ സി.ബി.ഐ കോടതിയിൽ ഹാജരാക്കിയത്. സിസോദിയ അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് സി.ബി.ഐ കോടതിയിൽ വ്യക്തമാക്കി. ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ സാക്ഷികളെ സിസോദിയ ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. വസ്തുതകളോട് പോലും സിസോദിയ മൗനം അവലമ്പിയ്ക്കുകയാണ് ചെയ്തത് എന്നും പറഞ്ഞു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan