◾ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത മേഘാലയയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുകുള്‍ സാംഗ്മയും രംഗത്ത്. കൊണ്‍റാഡ് സാംഗ്മയ്ക്ക് പിന്തുണ നല്‍കിയ രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു. 26 സീറ്റുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായ എന്‍പിപി നേതാവ് കൊണ്‍റാഡ് സാംഗ്മ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഫാദു ചൗഹാനെ കണ്ടിരുന്നു. ബിജെപിയുടെ രണ്ട് അംഗങ്ങള്‍ അടക്കം 32 പേരുടെ പിന്തുണ അവകാശപ്പെട്ടാണ് ഗവര്‍ണര്‍ക്കു കത്തു നല്‍കിയിരുന്നത്.
◾എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒമ്പതിനും ഹയര്‍ സെക്കന്‍ഡറി പരീക്ഷ പത്തിനും ആരംഭിക്കും. മാര്‍ച്ച് 29 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. 4,19,362 റെഗുലര്‍ വിദ്യാര്‍ത്ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ത്ഥികളുമാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 30 ന് അവസാനിക്കും. 4,42,067 വിദ്യാര്‍ത്ഥികളാണ് രണ്ടാം വര്‍ഷ പരീക്ഷ എഴുതുന്നത്.
◾ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ കോഴ വാങ്ങിയെന്ന കേസിലെ പ്രതിയായ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ വഞ്ചനാ കേസുകൂടി. കേസില്‍നിന്ന് പിന്മാറാന്‍ അഞ്ചു ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കോതമംഗലം സ്വദേശിയുടെ പരാതി. ചേരാനല്ലൂര്‍ പൊലീസാണ് കേസെടുത്തത്.
*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വിപുലീകരിച്ച തൃശ്ശൂര്‍ ഷോറൂമിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു*
1.ഫ്‌ലോര്‍ മാനേജര്‍ /ഫ്‌ലോര്‍ സൂപ്പര്‍വൈസര്‍(F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k
2. സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് (M/F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k
3.സെയില്‍സ് എക്‌സിക്യൂട്ടീവ്(F): പ്രായം :35 ന് താഴെ, ശമ്പളം :12-18k
4. ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍(M): പ്രായം :40 ന് താഴെ, ശമ്പളം:17-25k
5. ഇലക്ട്രീഷന്‍(M) : പ്രായം: 35 ന് താഴെ, ശമ്പളം : 12-18k
മേല്‍പ്പറഞ്ഞ ശമ്പളം കൂടാതെ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങളും സെയില്‍സ് ഇന്‍സെന്റീവും നല്‍കുന്നു | ആവശ്യമുള്ളവര്‍ക്ക് ഹോസ്റ്റല്‍ താമസവും ഭക്ഷണവും സൗജന്യം | താല്പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ, ആധാര്‍ കാര്‍ഡിന്റെ ഒറിജിനല്‍ എന്നിവയുമായി പുളിമൂട്ടില്‍ സില്‍ക്സ് തൃശ്ശൂര്‍ ഷോറൂമില്‍ നേരിട്ട് എത്തിച്ചേരുക.
*HR : 7034443839, Email : customercare@pulimoottilonline.com*
◾തൃശൂര്‍ കുട്ടനെല്ലൂരിലെ ഹൈസണ്‍ കാര്‍ ഷോറൂമില്‍ തീപിടുത്തം. മൂന്ന് ആഢംബര കാറും കെട്ടിടവും കത്തി നശിച്ചു. മൂന്നു കോടി രൂപയുടെ നഷ്ടം.
◾പോക്സോ കേസിലെ പ്രതിയായ ഝാര്‍ഖണ്ഡ് സ്വദേശിയെ ജാമ്യത്തിലെടുക്കാന്‍ വ്യാജ നികുതി രശീതുകള്‍ നല്കി കോടതിയെ കബളിപ്പിച്ച പ്രതികളെ കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം മലയിന്‍കീഴ് പുതുവല്‍ പുത്തന്‍ വീട്ടില്‍ സുധാകുമാര്‍, കുടപ്പാമൂട് റോഡരികത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.
◾കൊച്ചി ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീയണയ്ക്കാന്‍ നാവികസേന ഹെലികോപ്റ്ററില്‍ വെള്ളം തളിച്ചു. ജില്ലാ ഭരണകൂടം നേവിയുടെയും വ്യോമസേനയുടേയും സഹായം തേടി. രണ്ടു ദിവസമായി തുടരുന്ന തീ ഇനിയും നിയന്ത്രിക്കാനായിട്ടില്ല. തീപിടിത്തംമൂലം കൊച്ചി നഗരത്തിലെ മാലിന്യ നീക്കം നിലച്ചിരിക്കുകയാണ്.
◾
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾അതിരപ്പിള്ളിയിലെ സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക് ആരോഗ്യ വകുപ്പ് പൂട്ടിച്ചു. പാര്‍ക്കിലെ ജലവിനോദങ്ങള്‍ നടത്തിയ കുട്ടികള്‍ക്ക് എലിപ്പനി അടക്കമുള്ള രോഗങ്ങള്‍ ബാധിച്ചതിനാലാണ് പാര്‍ക്ക് പൂട്ടിച്ചത്.
◾കൊല്ലം രൂപതയുടെ മുന്‍ മെത്രാന്‍ ഡോ. ജോസഫ് ജി ഫെര്‍ണാണ്ടസ് അന്തരിച്ചു. 97 വയസായിരുന്നു.
◾അരക്കോടിയോളം രൂപയുടെ കഞ്ചാവുമായി മലപ്പുറത്ത് രണ്ടു പേര്‍ പിടിയില്‍. ആന്ധ്രയില്‍ നിന്നെത്തിച്ച 62 കിലോ കഞ്ചാവുമായി പാലാ സ്വദേശി ജോസി സെബാസ്റ്റ്യന്‍, തൊടുപുഴ സ്വദേശി പ്രകാശ് ജോസ് എന്നിവരാണ് അറസ്റ്റിലായത്.
◾ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണല്‍ ഓഫീസില്‍ അതിക്രമം നടത്തിയതിന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പ്രതികളുടെ ചിത്രം എഷ്യാനെറ്റ് പുറത്തുവിടുകയും ചെയ്തു. അതിക്രമത്തില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റുകളിലേക്കു മാര്‍ച്ചുചെയ്തു. എസ്എഫ്ഐ അതിക്രമം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍ പ്രതികരിച്ചത്. അതിക്രമം ജനാധിപത്യത്തിന്റെ കറുത്തമുഖമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുഖ്യമന്ത്രി കുട്ടി കുരങ്ങുകളെ കൊണ്ട് ചുടു ചോറ് വാരിക്കുകയാണെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.
◾
◾പൊട്ടിച്ച ബിയര്‍ കുപ്പികൊണ്ടു യുവാവിനെ ബാറില്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കിളിമാനൂര്‍ കൊടുവഴന്നൂര്‍ തോട്ടവാരം സ്വദേശി മഹേഷിനെ (32) അറസ്റ്റു ചെയ്തു.
◾കൊല്ലം ചവറയില്‍ വയോധിക ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തട്ടാശേരി നടുവിലയ്യത്ത് വീട്ടില്‍ മെല്‍വിന്‍ ഡെയ്ലിയില്‍ റിട്ടയേഡ് ഐഅര്‍ഇ ജീവനക്കാരന്‍ ജോണ്‍ വിക്ടര്‍ (85), റെജീന ജോണ്‍ (75) എന്നിവരാണു മരിച്ചത്. മകന്‍ മെല്‍വിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. നാലു ദിവസം മുമ്പ് മരുമകള്‍ അവരുടെ വീട്ടിലേക്കു പോയിരുന്നു. ഫോണില്‍ കിട്ടാതായപ്പോള്‍ പരിശോധിച്ചതോടെയാണ് മരിച്ചുകിടക്കുന്നതു കണ്ടത്. വിഷം കഴിച്ചിട്ടുണ്ടെന്നു സംശയിക്കുന്നതായി പോലീസ്.
◾അബുദാബിയില്‍ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. മുസഫയില്‍ സ്വന്തമായി സ്ഥാപനം നടത്തുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിര്‍ ആണ് മരിച്ചത്. 38 വയസായിരുന്നു.
◾കട കത്തിക്കുമെന്ന് ഫെയ്‌സ്ബുക്ക് ലൈവില്‍ ഭീഷണിപ്പെടുത്തിയശേഷം യുവാവ് ലോട്ടറി ഏജന്‍സിക്കട പെട്രോളൊഴിച്ച് തീയിട്ടു. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറി ഏജന്‍സീസ് വ്യക്തിവൈരാഗ്യംമൂലം തീയിട്ട അക്രമിയെ പൊലീസ് അറസ്റ്റു ചെയ്തു.
◾ആമസോണ്‍ പേയ്ക്ക് റിസര്‍വ് ബാങ്ക് 3.06 കോടി രൂപ പിഴ ചുമത്തി. പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങള്‍ , കെവൈസി നിര്‍ദ്ദേശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കാത്തതിനാണ് പിഴ ശിക്ഷ.
◾ഗോഹത്യ നടത്തുന്നവര്‍ നരകത്തില്‍ ചീഞ്ഞുഴുകുമെന്ന വിചിത്ര നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. പശുക്കളെ കൊന്നതിന്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് അബ്ദുള്‍ ഖാലിദ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റീസ് ഷമീം അഹമ്മദ് ഇങ്ങനെ നിരീക്ഷിച്ചത്.
◾അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാന്‍സര്‍ പൂര്‍ണമായും ഭേദപ്പെട്ടെന്ന് ബൈഡനെ ചികിത്സിക്കുന്ന ഡോക്ടര്‍ കെവിന്‍ ഒ കോര്‍ണര്‍. ബൈഡന് സ്‌കിന്‍ കാന്‍സറാണെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നും ഫെബ്രുവരിയില്‍ ചികിത്സ പൂര്‍ത്തീകരിച്ചെന്നും ഡോ കെവിന്‍ പറയുന്നു.
◾ശ്രീലങ്കയുടെ വഴിയേ പാക്കിസ്ഥാനും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ വീണ്ടും ചൈനയില്‍നിന്ന് വായ്പയെടുത്തു. 130 കോടി ഡോളറാണ് പാക്കിസ്ഥാന്‍ വാങ്ങിയത്. ഏകദേശം പതിനായിരം കോടി രൂപ.
◾മത്സരത്തില്‍ വിജയം അര്‍ഹിച്ചിരുന്നത് തങ്ങള്‍ക്ക് തന്നെ ആയിരുന്നെന്നും 40 വര്‍ഷത്തെ ഫുട്‌ബോള്‍ കരിയറില്‍ ആദ്യമായാണ് ഒരു ടീം മത്സരം പൂര്‍ത്തിയാക്കുന്നതിന് മുമ്പ ഗ്രൗണ്ട് വിടുന്നത് കണ്ടതെന്നും ബെംഗളൂരു പരിശീലകന്‍ സൈമണ്‍ ഗ്രേയ്‌സണ്‍. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തില്‍ ബെംഗളൂരു എഫ്‌സി താരം സുനില്‍ ഛേത്രി നേടിയ ഗോളിനെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ടീം മൈതാനം വിട്ടതിനെതിരെ പ്രതികരിക്കുകയായിരുന്നു സൈമണ്‍ ഗ്രേയ്‌സണ്‍. മത്സരത്തില്‍ ബെംഗളൂരുവിനെ വിജയിയായി പ്രഖ്യാപിക്കുകയും അവര്‍ സെമി ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. എന്നാല്‍ വിവാദ ഗോളില്‍ പ്രിഷേധിച്ച് മൈതാനം വിടാന്‍ തീരുമാനമെടുത്ത കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
◾പൊതുമേഖല സാഥാപനമായ ഫാക്ട് ചരിത്രത്തിന്റെ എക്കാലത്തെയും ഉയര്‍ന്ന വിറ്റുവരവിലേയ്ക്ക്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ 3 പാദങ്ങളില്‍ നിന്നു കമ്പനി നേടിയത് 4949 കോടി രൂപയുടെ വിറ്റുവരവ്; ലാഭം 447 കോടി രൂപ. അവസാന പാദത്തിലെ കണക്കുകള്‍ കൂടി പുറത്തു വരുമ്പോള്‍ മൊത്ത വരുമാനം 5,000 കോടി രൂപയെന്ന നാഴികക്കല്ലും പിന്നിടുമെന്നാണു വിലയിരുത്തല്‍. ദീര്‍ഘകാലമായി നഷ്ടത്തിലായിരുന്ന ഫാക്ട് സമീപ വര്‍ഷങ്ങളില്‍ മികച്ച പ്രകടനമാണു കാഴ്ച വയ്ക്കുന്നത്. സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകാന്‍ ഒരു മാസം ബാക്കിയിരിക്കെ, ഫാക്ട് ഉല്‍പാദിപ്പിച്ചത് 9.7 ലക്ഷം ടണ്‍ രാസവളം. മൊത്തം ഉല്‍പാദനം 10 ലക്ഷം ടണ്‍ കടക്കുമെന്നാണു പ്രതീക്ഷ. രാസവളം ഉല്‍പാദനം 15 ലക്ഷം ടണ്ണായി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമ്പലമേട് കൊച്ചിന്‍ ഡിവിഷനില്‍ സജ്ജമാക്കുന്ന പുതിയ പ്ലാന്റിന്റെ നിര്‍മാണം അടുത്ത വര്‍ഷം പൂര്‍ത്തിയാകും. അതോടെ, 5 ലക്ഷം ടണ്‍ വളം കൂടി ഉല്‍പാദിപ്പിക്കാന്‍ ഫാക്ടിനു കഴിയും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വളം ലഭ്യത ഏതു കാലത്തും ഉറപ്പാക്കാനും അതു സഹായിക്കും. നിലവില്‍ 10 ലക്ഷം ടണ്ണാണു ശേഷി.
◾ആപ്പിളിന്റെ ഐപാഡ് പ്രോ ഡിസൈനുമായി ഐടെല്‍ പാഡ് വണ്‍ പുറത്തിറങ്ങി. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കുന്ന ഐടെലിന്റെ ആദ്യ ടാബ്ലറ്റ് ആണിത്. 4ജി കോളിങ്ങിന് ഉപയോഗിക്കാം. വലിയ ഡിസ്‌പ്ലേയും പ്രത്യേകതയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാണ്. ഇത് രണ്ട് വ്യത്യസ്ത കളര്‍ വേരിയന്റുകളിലാണ് വരുന്നത്. ഇളം നീലയും ഡീപ് ഗ്രേയും. 12,999 രൂപയാണ് വില. 1280×800 പിക്സല്‍ റെസലൂഷന്‍ പിന്തുണയ്ക്കുന്ന 10.1 ഇഞ്ച് എച്ച്ഡി+ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് ഐടെല്‍ പാഡ് വണ്ണിന്റെ സവിശേഷത. 4 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഒക്ടാ-കോര്‍ എസ്ഇ9863എ1 ആണ് പ്രോസസര്‍. 512 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാം. ഐടെല്‍ പാഡ് വണ്‍ ആന്‍ഡ്രോയിഡ് 12 ലാണ് പ്രവര്‍ത്തിക്കുന്നത്. 80 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സുള്ള 8 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും സെല്‍ഫി ക്യാമറയ്ക്കായി ഫ്ലാഷോടുകൂടിയ 5 മെഗാപിക്‌സല്‍ എഎഫ് ക്യാമറയും ഇതിലുണ്ട്. ഐടെല്‍ പാഡ് വണ്ണില്‍ ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്ന 6,000 എംഎഎച്ച് ബാറ്ററിയും 10വാട്ട് അതിവേഗ ചാര്‍ജിങ് സംവിധാനവുമുണ്ട്. ഡ്യുവല്‍ സ്പീക്കറുകള്‍, 3.5 എംഎം ഓഡിയോ ജാക്ക്, 4ജി സപ്പോര്‍ട്ട് എന്നിവ ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കാനും വോയ്‌സ് കോളുകള്‍ ചെയ്യാനും സാധ്യമാക്കുന്നു.
◾‘ആനന്ദ’ത്തിന് ശേഷം ഗണേഷ് രാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘പൂക്കാലം’. ചിത്രത്തില്‍ നൂറ് വയസ്സ് പ്രായമുള്ള കഥാപാത്രമായാണ് വിജയരാഘവന്‍ എത്തുന്നത്. ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നതിന് മുന്‍പായി ‘ഹ്യൂമന്‍സ് ഓഫ് പൂക്കാലം’ എന്ന പേരില്‍ ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചെറുപ്പക്കാരുടെ കഥയാണ് ആനന്ദം പറഞ്ഞതെങ്കില്‍ ‘പൂക്കാല’ത്തില്‍ മുതിര്‍ന്നവരാണ് കഥാപാത്രമായി എത്തുന്നത്. നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ ഇതിനകം വിവിധ വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ള വിജയരാഘവന്‍ അഭിനയരംഗത്ത് 50 വര്‍ഷം പിന്നിടുകയാണ്. ഇതാദ്യമായാണ് നൂറിനോടടുത്ത് പ്രായം തോന്നിക്കുന്ന കഥാപാത്രമായി വിജയരാഘവന്‍ എത്തുന്നത്. കെ.പി.എസി. ലീല, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, സുഹാസിനി മണിരത്നം, ജഗദീഷ്, അബു സലിം, ജോണി ആന്റണി, അന്നു ആന്റണി, റോഷന്‍ മാത്യു, സരസ ബാലുശ്ശേരി, അരുണ്‍ കുര്യന്‍, ഗംഗ മീര, രാധ ഗോമതി, അരുണ്‍ അജികുമാര്‍, ശരത് സഭ, അരിസ്റ്റോ സുരേഷ് തുടങ്ങിയവര്‍ക്കൊപ്പം കാവ്യ, നവ്യ, അമല്‍, കമല്‍ എന്നീ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
◾‘ബറോസ്’ ഓണം റിലീസായാണ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് കലാസംവിധായകനായ സന്തോഷ് രാമന്‍. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകത കൊണ്ടുതന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ബറോസ്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി മോഹന്‍ലാലും എത്തുന്നുണ്ട്. സന്തോഷ് ശിവനാണ് ഛായാഗ്രാഹകന്‍. ചിത്രം പോര്‍ച്ചുഗീസ്, ചൈനീസ് ഉള്‍പ്പെടെ 15 മുതല്‍ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടി പുറത്തുവരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബിഗ് ബജറ്റ് ത്രീഡി ഫാന്റസിയായി എടുക്കുന്ന ഈ ചിത്രത്തില്‍ പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് മോഹന്‍ലാല്‍ ബറോസിലെത്തുന്നത്. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി’ഗാമാസ് ട്രെഷര്‍ എന്ന പേരിലെ നോവല്‍ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബറോസ് എന്ന ഭൂതമായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. 40 വര്‍ഷത്തെ അഭിനയ ജീവിതത്തിലെ മുഴുവന്‍ അനുഭവവുമായാണ് മോഹന്‍ലാല്‍ സംവിധാന മേഖലയിലേക്ക് തിരിഞ്ഞത്.
◾എസ്യുവി വിപണിയില്‍ പിടി മുറുക്കാന്‍ ടൊയോട്ട ഇന്ത്യ. ഹൈറൈഡറിന് പിന്നാലെ വീണ്ടുമൊരു എസ്യുവിയുമായി ടൊയോട്ട എത്തിയേക്കും. കൊറോളയെ അടിസ്ഥാനപ്പെടുത്തിയ എസ്യുവി ക്രോസിന്റെ വലുപ്പം കൂടിയ രൂപമായിരിക്കും ഇന്ത്യയിലേക്ക് എത്തുക. ഇന്നോവ ഹൈക്രോസിന്റെ പ്ലാറ്റ്ഫോമിലായിരിക്കും പുതിയ മോഡലും നിര്‍മിക്കുക. ടിഎന്‍ജിഎസി പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചിരിക്കും ഹൈക്രോസിന് 2850 എംഎം വീല്‍ബെയ്സുണ്ട്. എന്നാല്‍ കൊറോള ക്രോസിന്റെ ഇന്ത്യന്‍ പതിപ്പിന് എത്ര വീല്‍ബെയ്സ് വരുമെന്ന് വ്യക്തമല്ല. മൂന്നു നിര സീറ്റുകളുള്ള വാഹനത്തില്‍ ഏഴുപേര്‍ക്ക് വരെ സഞ്ചരിക്കാന്‍ സാധിക്കും. ഇലക്ട്രിക്കലി ഓപ്പണ്‍ ചെയ്യാവുന്ന ടെയില്‍ ഗേറ്റ്, വലുപ്പം കൂടിയ റിയര്‍ ഡോര്‍, വലിയ ഗ്ലാസ് ഏരിയ എന്നിവയുമുണ്ടാകും. രാജ്യാന്തര വിപണിയിലെ കൊറോള ക്രോസിന് 1.8 ലീറ്റര്‍ എന്‍ജിനാണ്. എന്നാല്‍ വലുപ്പം കൂടിയ ഇന്ത്യന്‍ പതിപ്പിന് 2 ലീറ്റര്‍ പെട്രോള്‍, 2 ലീറ്റര്‍ സ്ട്രോങ് ഹൈബ്രിഡ് എന്‍ജിനുകളായിരിക്കും ഉപയോഗിക്കുക.
◾മഹാഭാരത ഉപജീവികളായ കഥനങ്ങളില്‍ എന്തുകൊണ്ടും ശ്രദ്ധേയമായ ഒരു സംഭാവനയാണ് ഇത്. നന്നായി ഗൃഹപാഠം ചെയ്തു ചിട്ടയായി അവതരിപ്പിക്കുന്നു. തുല്യനീതി നിഷേധിക്കപ്പെട്ട അധഃകൃതന്റെ ദുഃഖവും വീറും ആലേഖനം ചെയ്യുന്നതില്‍ തികഞ്ഞ വിജയം. മഹാഭാരതനിര്‍മ്മിതിക്ക് വ്യാസനെ പ്രചോദിപ്പിച്ചത് എന്തെന്ന് ഈ ഗ്രന്ഥകര്‍ത്താവ് തിരിച്ചറിഞ്ഞിരിക്കുന്നു. അധികമാരും പറയാത്ത വീക്ഷണകോണിലൂടെ മഹാഭാരതം എന്ന മഹാ ഇതിഹാസത്തെ നോക്കിക്കാണുന്ന കൃതി. കുരുക്ഷേത്രയുദ്ധത്തില്‍ ജീവനോടെ ശേഷിച്ച ഏക ധൃതരാഷ്ട്രപുത്രന്‍, സത്യസന്ധനും വീരനുമായ യുയുത്സുവിന്റെ കഥ. ‘യുയുത്സു’. ജയപ്രകാശ് പാനൂര്‍. മാതൃഭൂമി ബുക്സ്. വില 382 രൂപ.
◾അമിതമായി ചൂടേല്‍ക്കേണ്ടിവരുന്നത് മൂലം ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നമാണ് ഹീറ്റ്സ്ട്രോക്ക്. ശരീരത്തിന് ചൂട് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ശരീരതാപനില ക്രമാതീതമായി ഉയരുകയും വിയര്‍ക്കാനുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്യുമ്പോഴാണ് ഹീറ്റ്സ്ട്രോക്ക് ഉണ്ടാകുന്നത്. താപാഘാതത്തിന്റെ ഏറ്റവും ഗുരുതരമായ രൂപമാണ് ഇത്. ഉടനടി ചികിത്സിച്ചില്ലെങ്കില്‍ തലച്ചോര്‍ അടക്കം ശരീരത്തിലെ സുപ്രധാന അവയവങ്ങളെ ഇത് ബാധിക്കും. ഉയര്‍ന്ന ഊഷ്മാവില്‍ ദീര്‍ഘനേരം ചിലവഴിക്കുന്നതിന്റെ ഫലമായി അല്ലെങ്കില്‍ ഉയര്‍ന്ന താപനിലയില്‍ ശാരീരിക അദ്ധ്വാനത്തില്‍ ഏര്‍പ്പെടുന്നത് മൂലമൊക്കെയാണ് ഹീറ്റ്സ്ട്രോക്ക് ഉണ്ടാകുന്നത്. വേനല്‍ക്കാലത്താണ് ഇത് കൂടുതലായി കാണപ്പെടുന്നത്. 40 ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള പനി, മാനസിക നിലയിലോ പെരുമാറ്റത്തിലോ ഉള്ള മാറ്റങ്ങള്‍, ചൂടുള്ള വരണ്ട ചര്‍മ്മം അല്ലെങ്കില്‍ കടുത്ത വിയര്‍പ്പ്, ഓക്കാനം, ഛര്‍ദ്ദി, ചര്‍മ്മം ചുവന്ന് തുടുക്കുക, ഹൃദയമിടിപ്പ് വേഗത്തിലാകുക, ശ്വാസത്തിന്റെ വേഗത കൂടുക, തലവേദന, ബോധക്ഷയം എന്നിവയാണ് ഹീറ്റ്‌സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍. ഹീറ്റ്സ്ട്രോക്ക് ഉണ്ടായെന്ന് ഉറപ്പായാല്‍ ആദ്യം ചെയ്യേണ്ടത് ആ വ്യക്തിയെ ചൂടില്‍ നിന്ന് മാറ്റിനിര്‍ത്തുകയാണ്. പറ്റാവുന്ന എല്ലാ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ശരീരം തണുപ്പിക്കാന്‍ ശ്രമിക്കണം. ഇതിനായി ബാത്ത് ടബ്ബില്‍ ഇരുത്തുകയോ ഷവറിന് താഴെ നിര്‍ത്തുകയോ ചെയ്യാം. അല്ലെങ്കില്‍ നനയ്ക്കാന്‍ ഉപയോഗിക്കുന്ന പൈപ്പ് ഉപയോഗിച്ച് ഇയാളുടെ ശരീരത്തിലേക്ക് വെള്ളമൊഴിക്കാം. തണുത്ത വെള്ളത്തില്‍ മുക്കിയ സ്പോഞ്ച് ശരീരത്തില്‍ വച്ച് തണുപ്പിക്കാം. ഫാനിനടിയില്‍ നിര്‍ത്തുന്നതിനൊപ്പം തണുത്തവെള്ളം തളിച്ചുകൊടുക്കാം. ഐസ് പാക്കോ നനഞ്ഞ തുണിയോ കഴുത്ത്, കക്ഷം എന്നിവിടങ്ങളില്‍ വയ്ക്കാം. തണുപ്പു പകരുന്ന തുണികളില്‍ പൊതിയാം. ബോധാവസ്ഥയിലാണെങ്കില്‍ കുടിക്കാന്‍ തണുത്ത വെള്ളമോ സ്പോര്‍ട്ട്സ് ഡ്രിങ്കുകളോ നല്‍കാം. കഫീന്‍ ഇല്ലാത്ത പാനീയങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കണം. ബോധം നഷ്ടപ്പെടുകയാണെന്ന് കണ്ടാല്‍ ഉടന്‍ സിപിആര്‍ നല്‍കണം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.71, പൗണ്ട് – 98.34, യൂറോ – 87.03, സ്വിസ് ഫ്രാങ്ക് – 87.29, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.30, ബഹറിന്‍ ദിനാര്‍ – 217.07, കുവൈത്ത് ദിനാര്‍ -266.18, ഒമാനി റിയാല്‍ – 212.56, സൗദി റിയാല്‍ – 21.77, യു.എ.ഇ ദിര്‍ഹം – 22.25, ഖത്തര്‍ റിയാല്‍ – 22.44, കനേഡിയന്‍ ഡോളര്‍ – 60.00.