ഉപഭോക്താക്കള്‍ ദീര്‍ഘനാളായി കാത്തിരുന്ന കിടിലന്‍ ഫീച്ചറുമായി എത്തിയിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്. ക്രിയേറ്റ് വീഡിയോ എന്ന പുത്തന്‍ ഫീച്ചറാണ് ഇത്തവണത്തെ അപ്ഡേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ, പുതിയ അപ്ഡേറ്റ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് സ്വന്തം റേഡിയോ സ്റ്റേഷനുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്നതാണ്. ഈ ഫീച്ചറിന് ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടാന്‍ സാധിക്കുമെന്നാണ് യൂട്യൂബ് മ്യൂസിക്കിന്റെ വിലയിരുത്തല്‍. നിലവില്‍, യൂട്യൂബ് തന്നെയാണ് റേഡിയോ സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍, പുതിയ അപ്ഡേറ്റിലൂടെ ക്രിയേറ്റ് റേഡിയോ ഫീച്ചര്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള പാട്ടുകള്‍ ഉപയോഗിച്ച് റേഡിയോ സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനാകും. ഇത്തരം റേഡിയോ സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതിനായി, ഇനി മുതല്‍ യൂട്യൂബ് മ്യൂസിക് ആപ്പിന്റെ താഴെയായി എ റേഡിയോ കാര്‍ഡ് കാണുന്നതാണ്. യുവര്‍ മ്യൂസിക് ടൂണര്‍ എന്ന പേരിലാണ് ഈ ലേബല്‍ ദൃശ്യമാകുക. കൂടാതെ, ഒരു റേഡിയോ സ്റ്റേഷനില്‍ പരമാവധി 30 പാട്ടുകള്‍ വരെ ഉള്‍പ്പെടുത്താനാകുന്നതാണ്.