ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രം ‘ധ്രുവനച്ചത്തിരം’ ഒടുവില്‍ റിലീസിന് തയ്യാറാകുന്നു. ‘ധ്രുവനച്ചത്തിര’ത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്ന ജോലികള്‍ ഹാരിസ് ജയരാജ് തുടങ്ങി. ഹാരിസ് ജയരാജ് തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്. 2023ല്‍ സമ്മര്‍ റിലീസായി വിക്രം ചിത്രം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏഴ് രാജ്യങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. ഒരു സ്പൈ ത്രില്ലര്‍ ഗണത്തിലുള്ള ചിത്രമാണ് ഇത്. ഋതു വര്‍മ്മ, ഐശ്വര്യ രാജേഷ്, സിമ്രാന്, ആര് പാര്ത്ഥിപന്, വിനായകന്, രാധിക ശരത്കുമാര്, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പന്‍ താരനിര ചിത്രത്തിലുണ്ട്. വിക്രം ഒരു സീക്രട്ട് ഏജന്റായിട്ടാണ് ചിത്രത്തില്‍ വേഷമിടുന്നത്. ‘ജോണ്‍ എന്നാണ്’ കഥാപാത്രത്തിന്റെ പേര്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം.