റസല്‍ ക്രോ വൈദികനായി എത്തുന്ന ഹൊറര്‍ ചിത്രം ‘ദ് പോപ്‌സ് എക്‌സോസിസ്റ്റ്’ ട്രെയിലര്‍ റിലീസ് ചെയ്തു. ജൂലിയസ് അവെറി സംവിധാനം ചെയ്യുന്ന ചിത്രം വത്തിക്കാനിലെ ചീഫ് എക്‌സോസിസ്റ്റ് ആയിരുന്ന വൈദികന്‍ ഗബ്രിയേലെ അമോര്‍ത്തിന്റെ കഥയാണ് പറയുന്നത്. ഡാനിയല്‍ സൊവാറ്റോ, അലക്‌സ് എസോ, ഫ്രാങ്കോ നീറോ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഈ വര്‍ഷം ഏപ്രില്‍ 14ന് ചിത്രം റിലീസ് ചെയ്യും. സോണി പിക്‌ചേഴ്‌സ് ആണ് ചിത്രം തിയറ്ററുകളിലെത്തിക്കുക.