ഇന്ത്യയുടെ വിദേശ നാണയശേഖരം ഫെബ്രുവരി 10ന് അവസാനിച്ചവാരം 831 കോടി ഡോളര്‍ ഇടിഞ്ഞ് 56,695 കോടി ഡോളറിലെത്തി. കഴിഞ്ഞ 11 മാസത്തിനിടയിലെ ഏറ്റവും വലിയ വീഴ്ചയാണിത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ആക്കം കുറയ്ക്കാന്‍ ശേഖരത്തില്‍ നിന്ന് റിസര്‍വ് ബാങ്കിന് വന്‍തോതില്‍ ഡോളര്‍ വിറ്റഴിക്കേണ്ടി വന്നതാണ് തിരിച്ചടിയായത്. അദാനി വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരിവിപണിയില്‍ നിന്ന് വന്‍തോതില്‍ വിദേശനിക്ഷേപം കൊഴിഞ്ഞതാണ് രൂപയ്ക്ക് സമ്മര്‍ദ്ദമായത്. വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 710.8 കോടി ഡോളര്‍ കുറഞ്ഞ് 50,058.7 കോടി ഡോളറായി. കരുതല്‍ സ്വര്‍ണശേഖരം 91.9 കോടി ഡോളര്‍ താഴ്ന്ന് 4,286.2 കോടി ഡോളറിലെത്തി. 2021 ഒക്ടോബറിലെ 64,500 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശ നാണയശേഖരത്തിന്റെ എക്കാലത്തെയും ഉയരം.