Untitled design 74

യുഡിഎഫ് ഭരിക്കുന്ന മലപ്പുറം നഗരസഭയില്‍ കൗണ്‍സില്‍ യോഗത്തിനിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടി. അടിപിടിക്കേസില്‍ ഉള്‍പ്പെട്ട ഡ്രൈവറെ പുറത്താക്കാനുള്ള ഭരണപക്ഷ തീരുമാനം എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ എതിര്‍ത്തതിനെത്തുടര്‍ന്നാണ് യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ പ്രശ്നങ്ങൾ തുടങ്ങിയത്. ഈ മാസം ഒന്നിന് നാല് യുഡിഎഫ് കൗണ്‍സിലര്‍മാരും ഡ്രൈവറും തമ്മില്‍ നഗരസഭയില്‍ വച്ച് അടിപിടി നടന്നിരുന്നു. ഈ സംഭവത്തില്‍ ഡ്രൈവര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കുമെതിരെ പൊലീസ് കേസുണ്ട്. ഡ്രൈവറെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു പ്രതിപക്ഷം സ്വീകരിച്ചത്. ഡ്രൈവറെ പുറത്താക്കാനുള്ള അധ്യക്ഷന്റെ ഉത്തരവ് ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായിരുന്നു. ഇത് വായിക്കുന്നതിനിടെയാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ പ്രശ്നങ്ങളുണ്ടായത്. . സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *