ആന്‍ഡ്രിയ ജെറെമിയ നായികയായെത്തുന്ന ഹൊറര്‍ ത്രില്ലര്‍ ‘നോ എന്‍ട്രി’യുടെ ട്രെയിലര്‍ എത്തി. വൈറസ് ബാധിച്ച നായകളുടെ ഇടയില്‍ പെട്ടുപോകുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. നായ കടിക്കുന്ന ആള് സോംബിയായി മാറുന്നു. ഈ അപകടത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു ടീമിന്റെ നേതാവായി ആന്‍ഡ്രിയ ചിത്രത്തിലെത്തുന്നു. ആദവ് കണ്ണദാസന്, രണ്യ റാവു, മനസ്, ജാന്‍വി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. അന്തരിച്ച നടന് പ്രതാപ് പോത്തന് അവസാനമായി അഭിനയിച്ച തമിഴ് ചിത്രം കൂടിയാണിത്. ആര്. അളകുകാര്ത്തിക് ആണ് സംവിധാനം. സംഗീതം അജേഷ്. ഛായാഗ്രണം രമേശ് ചക്രവര്‍ത്തി. എഡിറ്റിങ് പ്രദീപ് രാഘവ്.