ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണന്, അനുശ്രീ, ബംഗാളിനടി മോക്ഷ എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്. കള്ളന് മാത്തപ്പന്നായി വിഷ്ണു ഉണ്ണിക്കൃഷ്ണന് എത്തുമ്പോള്‍ മോക്ഷ ഭഗവതിയാകുന്നു. അനുശ്രീ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവര്‍ക്കു പുറമേ സലിം കുമാര്‍, ജോണി ആന്റണി, നോബി, ജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കര്‍, ജയകുമാര്‍, മാലാ പാര്‍വ്വതി എന്നിവരും പ്രധാന താരങ്ങളാണ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് രഞ്ജിന് രാജ് ഈണം പകര്‍ന്നിരിക്കുന്നു. കെ.വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി അനിലും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു.