സ്ത്രീസ്വത്വത്തിന്റെ സ്വാതന്ത്ര്യവും പരിമിതികളും എത്രത്തോളം തന്റെ ജീവിതത്തെയും എഴുത്തിനെയും സ്വാധീനിച്ചു. എന്ന ആലോചനയില്‍ നിന്നുയിര്‍ത്ത ആത്മവിചാരങ്ങളും നിരീക്ഷണങ്ങളുമടങ്ങിയ പുസ്തകം. ഉടല്, സ്പര്‍ശം, കേള്‍വി, കാഴ്ച, മണം, രുചി എന്നിങ്ങനെ പലതരം വൈകാരികാംശങ്ങളില് പൊതിഞ്ഞുവെക്കപ്പെടുന്ന സ്ത്രീയുടെ സത്ത. പരിശുദ്ധി എല്ലാം ലൈംഗികം മാത്രമാണെന്നൊരു വിശ്വാസത്തെ ഇതില്‍ പൊളിച്ചെഴുതുന്നു. വെറുമൊരു ഉടല്ജീവിമാത്രമാകാതെ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറുന്ന സര്‍ഗാത്മകതകൊണ്ട് പുതിയൊരു സാഹിത്യാവബോധം സൃഷ്ടിക്കുന്ന പേശീദാര്‍ഢ്യമുള്ള ജെ. ദേവികയുടെ ലേഖനസമാഹാരം. ‘ഉറയൂരല്‍’. ഡിസി ബുക്സ്. വില 275 രൂപ.