ഇന്ത്യയില്‍ ട്വിറ്റര്‍ ബ്ലൂ ടിക്ക് സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ പ്രഖ്യാപിച്ച് ട്വിറ്റര്‍. ആന്‍ഡ്രോയിഡ് മൊബൈലിലോ ഐഫോണിലോ ട്വിറ്റര്‍ ബ്ലൂ ടിക്ക് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കള്‍ പ്രതിമാസം നല്‍കേണ്ടത് 900 രൂപയാണ്. വെബിലെ ഒരു സബ്സ്‌ക്രിപ്ഷന്‍ പ്ലാനിന് പ്രതിമാസം 650 രൂപ ചിലവാകും. വെബ് ഉപയോക്താക്കള്‍ക്ക് പ്രതിവര്‍ഷം 6,800 രൂപയ്ക്ക് വാര്‍ഷിക സബ്സ്‌ക്രിപ്ഷന്‍ പ്ലാനും കമ്പനി വാഗ്ദാനം ചെയ്യുന്നു. ട്വിറ്റര്‍ ബ്ലൂവിലേക്കുള്ള പുതിയ സബ്സ്‌ക്രിപ്ഷനുകള്‍ നിലവില്‍ ഇന്ത്യ, യുഎസ്, കാനഡ, ജപ്പാന്‍, ഇന്തോനേഷ്യ, ന്യൂസിലാന്‍ഡ്, ബ്രസീല്‍, യുകെ, സൗദി അറേബ്യ, ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്‌ട്രേലിയ, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഒരിക്കല്‍ ഒരു ഉപയോക്താവ് ട്വിറ്റര്‍ ബ്ലൂ ടിക്ക് സബ്സ്‌ക്രൈബ് ചെയ്തുകഴിഞ്ഞാല്‍, പ്രൊഫൈല്‍ ഫോട്ടോയിലോ ഡിസ്പ്ലേ ചെയ്യുന്ന ഉപയോക്താവിന്റെ പേരിലോ ഉപയോക്തൃനാമത്തിലോ മാറ്റം വരുത്തിയാല്‍ അക്കൗണ്ട് സാധൂകരിക്കുന്നതുവരെ നീല ചെക്ക്മാര്‍ക്ക് നഷ്ടപ്പെടും. മാത്രമല്ല, ട്വിറ്റര്‍ ബ്ലൂ ടിക്ക് സബ്സ്‌ക്രിപ്ഷന്‍ റദ്ദാക്കാനും ഉപയോക്താക്കളെ അനുവദിക്കും. പണം നല്‍കിയ കാലാവധി അവസാനിച്ചാല്‍, കൂടുതല്‍ നിരക്കുകള്‍ ഒഴിവാക്കാന്‍ ബ്ലൂ ടിക്ക് സബ്സ്‌ക്രിപ്ഷന്‍ പുതുക്കല്‍ കാലയളവിന് 24 മണിക്കൂര്‍ മുമ്പെങ്കിലും റദ്ദാക്കുക.