അനധികൃത ഫ്ലക്സ് ബോർഡ് വിഷയത്തില്‍ സർക്കാരിന് മുന്നറിയിപ്പ് നല്കി ഹൈക്കോടതി. ക്ഷമ ദൗർബല്യമായി കാണരുതെന്നാണ് ഹൈക്കോടതി പറഞ്ഞത്. വിഷയത്തിൽ വ്യവസായ സെക്രട്ടറിക്ക് കോടതിയുടെ രൂക്ഷ വിമർശനം. സത്യവാങ്മൂലം സമർപ്പിക്കാത്തതിനാണ് വിമർശനം.അനധികൃത ബോർഡുകൾ മാറ്റാൻ സർക്കാരിന് ഉദ്ദേശമില്ലെന്നും കോടതി വിര്‍ശിച്ചു. കോടതിയെ പരിഹസിക്കുന്നത് പോലെ അനധികൃത ബോർഡുകളും എണ്ണം വർധിക്കുന്നുവെന്നും കോടതി പറഞ്ഞു.