ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ ഹ്യുണ്ടായി ഇന്ത്യ 2023 ക്രെറ്റയെ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകളും അപ്ഡേറ്റ് ചെയ്ത പവര്‍ട്രെയിനുമായി അവതരിപ്പിച്ചു. റെഡ്, ഇ20 കംപ്ലയിന്റ് എഞ്ചിനുകള്‍ ഉള്ള ക്രെറ്റ മിഡ്സൈസ് എസ്യുവിയെ ഹ്യുണ്ടായ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പുതിയ അപ്ഡേറ്റ് അനുസരിച്ച്, ക്രെറ്റ മോഡലുകളുടെ വിലയില്‍ 45,000 രൂപ വരെ വര്‍ധിച്ചു. പുതിയ ശ്രേണിയില്‍ ആറ് എയര്‍ബാഗുകള്‍ പോലുള്ള സുരക്ഷാ ഫീച്ചറുകളും ലഭിക്കുന്നു. 10.84 ലക്ഷം മുതല്‍ 19.13 ലക്ഷം വരെയാണ് ഹ്യൂണ്ടായ് ക്രെറ്റയുടെ എക്സ്-ഷോറൂം വില. 2023 ഹ്യുണ്ടായ് ക്രെറ്റയുടെ പെട്രോള്‍ പതിപ്പ് ഇപ്പോള്‍ 10.84 ലക്ഷം മുതല്‍ 18.34 ലക്ഷം രൂപ വരെ ലഭ്യമാണ്. ഡീസല്‍ ശ്രേണി 11.89 ലക്ഷം രൂപയില്‍ തുടങ്ങി ടോപ് എന്‍ഡ് വേരിയന്റിന് 19.13 ലക്ഷം രൂപ വരെ ഉയരുന്നു. പെട്രോള്‍ പതിപ്പിന് സമാനമായി 20,000 രൂപ വില വര്‍ധിപ്പിച്ചപ്പോള്‍, ഡീസല്‍ ക്രെറ്റയ്ക്ക് ഇപ്പോള്‍ 45,000 രൂപ വില കൂടുതലാണ്.