പാലക്കാട് ധോണിയിൽ കാട്ടാന ശല്യം തുടരുന്നു.
മായാപുരം, പെരുന്തുരുത്തി കളം എന്നിവിടങ്ങളിലാണ് ആന ഇറങ്ങിയത്. മായാപുരത്ത് ക്വാറിയുടെ മതിലും, പെരുന്തുരുത്തി കളത്തിൽ വേലായുധൻ എന്നയാളുടെ പറമ്പിലെ മരങ്ങളും മറ്റും നശിപ്പിക്കുകയു ചെയ്തു. അട്ടപ്പാടിയിൽ കാട്ടാനക്കൂട്ടം കൃഷിയും , അഗളി സ്വദേശി പോൾ മാത്യുവിന്റെ പറമ്പിലെ വാഴകളും തെങ്ങുകളും നശിപ്പിച്ചു. പി.ടി. 7 നെ കൂട്ടിലാക്കിയെങ്കിലും ആനശല്യത്തിന് കുറവൊ ന്നുമില്ലെന്നും കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.
ഇടുക്കി, വയനാട് ജില്ലകളിലുo കാട്ടാനകളുടെ ശല്യം രൂക്ഷമാണ്. ഇതു പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായി വയനാട്ടിൽ നിന്നുള്ള ആർ ആർ ടി സംഘം ശനിയാഴച്ച ഇടുക്കിയിലെത്തും. വനത്തിൽ നിരീക്ഷണം നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കും.
കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇടുക്കിയിൽ അസാധാരണമായ നിലയിൽ കാട്ടാനകളുടെ ആക്രമണമാണ്. കാട്ടാന വീടുകളും റേഷൻ കടയും അടക്കം തകർത്തിരുന്നു. കാട്ടാനകളുടെ നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആർ.ആർ.ടി.സംഘം എത്തുന്നത്.
പാലക്കാട് ധോണിയിൽ കാട്ടാന ശല്യം തുടരുന്നു.
![പാലക്കാട് ധോണിയിൽ കാട്ടാന ശല്യം തുടരുന്നു. 1 Untitled design 19](https://dailynewslive.in/wp-content/uploads/2023/02/Untitled-design-19-1200x675.jpg)