വിജയ് ആരാധകര്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം ‘ദളപതി 67’ ല്‍ അണിനിരക്കുന്നത് വമ്പന്‍ താരങ്ങളാണ്. ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു, ബോളിവുഡ് താരം സഞ്ജയ് ദത്തിന് പുറമെ തെന്നിന്ത്യയിലെ ഒരു വമ്പന്‍ താരനിര തന്നെ സിനിമയുടെ ഭാഗമാകും. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി താരം മാത്യു തോമസ് ദളപതി 67ല്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴകത്തിന്റെ ആക്ഷന്‍ കിങ് അര്ജുന്, സംവിധായകരായ ഗൗതം മേനോന്, മിഷ്കിന്, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന് മന്‍സൂര്‍ അലിഖാന് നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. ഫെബ്രുവരി മൂന്നിന് സിനിമയുടെ ഒരു പ്രൊമൊ വിഡിയോ പുറത്തുവിടുമെന്നും സൂചനകളുണ്ട്. കമലഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്.