ഔദ്യോഗികജീവിതത്തിന്റെ ഓര്‍മ്മകളില്‍ കോവിഡ് 19ന്റെ ഭീതിജനകമായ ദിവസങ്ങളിലൂടെ കടന്നുപോയ എഴുത്തുകാരിയുടെ ഉത്ക്കണ്ഠകള്‍. സാമൂഹികജീവിതത്തെ ഈ മഹാമാരി എങ്ങനെ ബാധിക്കും, അതിന്റെ പരിസമാപ്തി എന്ത് എന്ന അനിശ്ചിതതത്തിലൂടെയും അതിന്റെ സ്ഥിതിവിവരക്കണക്കുകളിലൂടെയും കടന്നുപോകുന്ന ഒരു പുസ്തകമാണിത്. 2020 മാര്‍ച്ച് 20 മുതല്‍ 2022 മാര്‍ച്ച് 20 വരെയുള്ള കാലങ്ങളില്‍ ലോകജനതയും പ്രത്യേകിച്ച് കേരളജനതയും അനുഭവിച്ച വിഷമതകളും അതിനോടനുബന്ധിച്ച ഓര്‍മ്മകളും അവതരിപ്പിക്കുന്ന ഈ പുസ്തകം, കൊറോണക്കാലത്തിന്റെ ഒരു ചരിത്രരേഖയായി മാറുന്നു. ‘പുനര്ചിന്തകള്’. ഇ.വി സുശീല. ഗ്രീന്‍ ബുക്സ്. വില 123 രൂപ.